നിത്യ മേനോനോട് തോന്നിയത് സീരിയസ് പ്രണയം, അഞ്ചാറുവര്‍ഷം പുറകെ നടന്നിട്ടുണ്ട്, വീണ്ടും മനസ്സുതുറന്ന് സന്തോഷ് വര്‍ക്കി

മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തിന് റിവ്യൂ പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വര്‍ക്കി. നേരത്തെ നടി നിത്യാമേനോനെ തനിക്ക് ഇഷ്ടമാണെന്നും കല്യാണം കഴിക്കാന്‍ താത്പര്യമുണ്ടെന്നും സന്തോഷ് വര്‍ക്കി പറഞ്ഞിരുന്നു.

santhosh varkey| bignewslive

ഇപ്പോഴിതാ തനിക്ക് നിത്യാമേനോന് തോന്നിയ ഇഷ്ടം ആത്മാര്‍ത്ഥ പ്രണയമായിരുന്നുവെന്ന് പറയുകയാണ് സന്തോഷ് വര്‍ക്കി. ‘ തനിക്ക് സീരിയസ് പ്രണയം തന്നെയായിരുന്നുവെന്നും എന്നാല്‍ തന്നെ കുറിച്ച് മോശമായി അവര്‍ സംസാരിച്ചതോടെ അവരോടുള്ള ഇഷ്ടം താന്‍ വിട്ടുവെന്നും സന്തോഷ് വര്‍ക്കി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

also read:തിരുവനന്തപുരത്ത് മഴക്കും ഇടിമിന്നലിനും സാധ്യത, മുന്നറിയിപ്പ്

തന്റെ പ്രണയങ്ങള്‍ എല്ലാം വണ്‍സൈഡ് ആയിരുന്നു. അഞ്ചോ ആറോ വര്‍ഷം താന്‍ നിത്യ മേനോന്റെ പുറകെ നടന്നിട്ടുണ്ടെന്നും അവസാനം ആണ് അവര്‍ തന്നെ മോശമായി സംസാരിച്ചതെന്നും അതോടെ ആ ചാപ്റ്റര്‍ ക്ലോസ് ആക്കിയെന്നും നിത്യയുടെ വ്യക്തിത്വം കണ്ടിട്ടായിരുന്നു താന്‍ ഇഷ്ടപ്പെട്ടതെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.

santhosh varkey| bignewslive

”ഇന്റര്‍വ്യുകളില്‍ പലരും അഭിനയിക്കുകയാണ് ചെയ്യുന്നത്. നിത്യ പക്ഷേ ജനുവിന്‍ ആയിട്ടാണ് തോന്നിയത്. പക്ഷേ എന്റെ കണക്ക് കൂട്ടലുകള്‍ തെറ്റി. എന്നെ പറ്റി നേരിട്ട് അറിയാവുന്ന കാര്യങ്ങളല്ല പുള്ളിക്കാരി പറഞ്ഞത്. ചുറ്റുമുള്ളവര്‍ പറഞ്ഞ് കൊടുത്തതാണ്. അതില്‍ മിക്കതും സത്യമല്ല” എന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.

Exit mobile version