തിരുവനന്തപുരത്ത് മഴക്കും ഇടിമിന്നലിനും സാധ്യത, മുന്നറിയിപ്പ്

കാലവസ്ഥ വകുപ്പിന്റെ പ്രവചനം പോലെ തലസ്ഥാനത്തെ ചിലയിടങ്ങളില്‍ ഉച്ചക്ക് ശേഷം മഴ തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാലവസ്ഥ വകുപ്പിന്റെ പ്രവചനം പോലെ തലസ്ഥാനത്തെ ചിലയിടങ്ങളില്‍ ഉച്ചക്ക് ശേഷം മഴ തുടങ്ങിയിട്ടുണ്ട്.

വരും മണിക്കൂറിലും തിരുവനന്തപുരം ജില്ലയില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Exit mobile version