‘കുറേനാള്‍ മുമ്പ് ഞാന്‍ അബിയോട് പറഞ്ഞു നീ സ്വപ്‌നം കണ്ട സ്ഥാനത്ത് നിന്റെ മകന്‍ വരും’; ഷെയ്‌നിനെ അഭിനന്ദിച്ച് നാദിര്‍ഷ

നടനും സംവിധായകനുമായ നാദിര്‍ഷയും ഷെയ്‌നിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ്

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം തീയ്യേറ്ററുകളില്‍ നിറഞ്ഞ കൈയ്യടികളോടെ മുന്നേറുകയാണ്. ചിത്രത്തിലെ ഷെയ്‌നിന്റെ അഭിനയത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ നടനും സംവിധായകനുമായ നാദിര്‍ഷയും ഷെയ്‌നിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

കുറേനാള്‍ മുന്‍പ് ഞാന്‍ അബിയോട് പറഞ്ഞു നീ സ്വപ്നം കണ്ട സ്ഥാനത്തു നിന്റെ മകന്‍ വരും . അത് ഇനിയുള്ള നാളുകളില്‍ യാഥാര്‍ഥ്യമാക്കുന്ന പ്രകടനമാണ് ‘കുമ്പളങ്ങി നൈറ്റ്സ് ‘ എന്ന സിനിമയില്‍ ഷെയ്‌നിന്റേതെന്ന് നാദിര്‍ഷ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘കുറേനാള്‍ മുന്‍പ് ( അന്നയും റസൂലും കണ്ടിട്ട് ) ഞാന്‍ അബിയോട് പറഞ്ഞു നീ സ്വപ്നം കണ്ട സ്ഥാനത്തു നിന്റെ മകന്‍ വരും . അത് ഇനിയുള്ള നാളുകളില്‍ യാഥാര്‍ഥ്യമാക്കുന്ന പ്രകടനമാണ് ‘കുമ്പളങ്ങി നൈറ്റ്സ് ‘ എന്ന സിനിമയില്‍ ഷെയ്‌നിന്റേത്. അതിഗംഭീരമായി മോനെ.’

Exit mobile version