ഇനി ബലാത്സംഗ രംഗങ്ങള്‍ അഭിനയിക്കില്ല; നടന്‍ വിനീത്

'കെമിസ്ട്രി' എന്ന ചിത്രത്തില്‍ സ്‌കൂളിലെ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്ന ഒരാളായാണ് അഭിനയിച്ചത്. വൃത്തികെട്ട കഥാപാത്രമായിരുന്നു അത്. പക്ഷേ അത്തരത്തിലുള്ള മോശം സീനുകള്‍ സിനിമയിലില്ലെന്നാണ് അന്ന് സംവിധായകന്‍ പറഞ്ഞത്.

കൊച്ചി: ഇനി സിനിമകളിലെ ബലാത്സംഗ രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് തുറന്ന് പറഞ്ഞ് നടന്‍ വിനീത്. അത്തരത്തിലൊരു കഥാപാത്രവുമായി താന്‍ ഇനി അഭിനയിക്കില്ല. മുമ്പ് അത്തരം രംഗങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇനി അഭിനയിക്കില്ലെന്നാണ് താരം പറഞ്ഞത്.

‘കെമിസ്ട്രി’ എന്ന ചിത്രത്തില്‍ സ്‌കൂളിലെ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്ന ഒരാളായാണ് അഭിനയിച്ചത്. വൃത്തികെട്ട കഥാപാത്രമായിരുന്നു അത്. പക്ഷേ അത്തരത്തിലുള്ള മോശം സീനുകള്‍ സിനിമയിലില്ലെന്നാണ് അന്ന് സംവിധായകന്‍ പറഞ്ഞത്.

ഡയലോഗിലൂടെ മാത്രമാണ് ആ കഥാപാത്രം പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നത്. സ്‌ക്രീനില്‍ മോശം രംഗങ്ങള്‍ ചെയ്യേണ്ടി വരുമ്പോള്‍ ഒരു തരത്തില്‍ അത്തരം വിഷയങ്ങളെ പ്രൊമോട്ട് ചെയ്യുകയാണ്. അതിനോട് യോജിക്കാനാവില്ല. വിനീത് വ്യക്തമാക്കി.

Exit mobile version