റൗഡി ബേബി നിക്കി കളിച്ചു; സായി ഫാന്‍സ് കലിപ്പില്‍

നിക്കിയുടെ നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സായി പല്ലവിയുടെ ഡാന്‍സ് കണ്ട് ഇഷ്ടപ്പെട്ടവര്‍ വെറുതെയിരുന്നില്ല

തകര്‍പ്പന്‍ നൃത്തചുവടുകളുമായാണ് സായി പല്ലവി മാരി 2 ലൂടെ പ്രേക്ഷക മുന്നില്‍ എത്തിയത്. റൗഡി ബേബി എന്ന ഗാനം വന്‍ ഹിറ്റായി തീര്‍ന്നത് തന്നെ താരത്തിന്റെ കോരിതരിപ്പിക്കുന്ന നൃത്ത ചുവടുകള്‍ ആണ് . ടിക് ടോക്കിലും, സോഷ്യല്‍ മീഡിയയിലും റൗഡി ബേബി തരംഗം സൃഷ്ടിച്ചു. എന്നാല്‍ ഈ ഗാനത്തില്‍ സായി അല്ലാതെ ഒരു സെലിബ്രേറ്റി ഡാന്‍സ് ചെയ്താല്‍ എന്താണ് അവസ്ഥ. നിക്കി ഗല്‍റാണിയാണ് ഇത്തരത്തില്‍ ഡാന്‍സ് കളിച്ച താരം. വികടന്‍ സിനി അവാര്‍ഡിലായിരുന്നു താരത്തിന്റെ നൃത്തം.

എന്നാല്‍ നിക്കിയുടെ നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സായി പല്ലവിയുടെ ഡാന്‍സ് കണ്ട് ഇഷ്ടപ്പെട്ടവര്‍ വെറുതെയിരുന്നില്ല. നിക്കിയുടെ ഡാന്‍സ് കൊള്ളാം, പക്ഷേ സായ് പല്ലവി വേറെ ലെവല്‍ തന്നെയാണ് എന്നാണ് പ്രധാനമായും ഉയര്‍ന്ന കമന്റ്. എന്നാല്‍ നിക്കിയുടെ ഡാന്‍സിനെ രൂക്ഷമായി വിമര്‍ശിച്ചവരും കുറവല്ല. സായി പല്ലവിയുടെ ഡാന്‍സിനെ മോശമാക്കി നിക്കിയെന്നോക്കെയാണ് ഇവരുടെ കമന്റ്. ഡാന്‍സില്‍ ഓരോരുത്തര്‍ക്കും അവരുടെതായ ശൈലികള്‍ ഉണ്ട്. സായ് പല്ലവിക്ക് സായ് പല്ലവിയുടെ ശൈലി. നിക്കി ഗല്‍റാണിക്ക് അവരുടെയും എന്നാണ് വലിയൊരു വിഭാഗത്തിന്റെ അഭിപ്രായം.

Exit mobile version