‘നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ്’ കുടുംബശ്രീ പ്രവർത്തകർക്കൊപ്പം ചുവടുകൾ വെച്ച് മന്ത്രി ആർ ബിന്ദു; വൈറലായി വീഡിയോ

Minister Dr. R Bindhu | Bignewslive

തൃശൂർ: ചിങ്ങം ഒന്ന് കർഷകദിന പരിപാടികളുടെ ഭാഗമായി കുടുംബശ്രീ പ്രവർത്തകർക്കൊപ്പം ചുവടുവെച്ച് വെച്ച് മന്ത്രി ആർ ബിന്ദു. മന്ത്രി തന്നെയാണ് വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് വീഡിയോ വൈറലാവുകയും ചെയ്തു.

നിങ്ങള്‍ ചീരുവിനെ മറന്നുവല്ലേ’! ചീരുവിനെ നല്ല ഭക്ഷണം കഴിച്ചാലോ, വസ്ത്രം ധരിച്ചാലോ വിമര്‍ശിക്കപ്പെട്ടു; ചീരുവിന്റെ വിയോഗ ശേഷം നേരിട്ട ദുരനുഭവം പങ്കുവച്ച് മേഘ്‌ന

തൃശൂരിലെ കാട്ടൂർ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് അംഗങ്ങൾക്കൊപ്പമാണ് മന്ത്രി നൃത്തം ചെയ്തത്. ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ്. നൃത്തകാലമൊക്കെ നിർത്തി പൊതുപ്രവർത്തക ആയതിൽപ്പിന്നെയും അതങ്ങനെത്തന്നെയെന്ന് വീഡിയോ പങ്കുവെച്ച് മന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ്. നൃത്തകാലമൊക്കെ നിർത്തി പൊതുപ്രവർത്തക ആയതിൽപ്പിന്നെയും അതങ്ങനെത്തന്നെ..
കർഷകദിനത്തിൽ കാട്ടൂർ ഗ്രാമപഞ്ചായത്തിലെ പരിപാടിക്കെത്തിയതാണ്. വേദി വിട്ടിറങ്ങിയപ്പോൾ സിഡിഎസ് അംഗങ്ങളുടെ നൃത്തം. കൂടെ ചുവടുവെക്കാൻ അവർ നിർബന്ധിച്ചു. പകുതിയിൽ നിർത്താനും സമ്മതിച്ചില്ല.
എന്തായാലും കർക്കിടകം മാഞ്ഞ് ഓണം പിറക്കുകയാണല്ലോ. അകത്തും പുറത്തും ഓണം തുളുമ്പുന്ന നാളുകളെ, പ്രകൃതിയും മനസ്സുകളും തമ്മിലെ ഗൂഢബന്ധത്തിന്റെ വിരിയലിനെ, ആണിവർ പാടിയാടുന്നത്.
പങ്കു കൊള്ളാതെങ്ങനെ!

Exit mobile version