കിടിലൻ നൃത്ത ചുവടുകളുമായി മീനാക്ഷി, വീഡിയോ വൈറൽ

മലയാളത്തിന്റെ പ്രിയതാരങ്ങളായ ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിയോട് മലയാളികൾക്ക് പ്രത്യേക  ഇഷ്ടമുണ്ട്. അച്ഛനും അമ്മയും സിനിമാ മേഖലയിൽ സജീവമാണെങ്കിലും മീനാക്ഷിക്ക് അഭിനയത്തോട് അത്രതാൽപര്യമില്ല. എന്നാൽ ഡാൻസിൽ മീനാക്ഷി മഞ്ജുവിനെ പിൻതുടരുകയാണെന്ന് പറയാതെവയ്യ.

ഇപ്പോഴിതാ തന്റെ നൃത്തത്താൽ വീണ്ടും സോഷ്യൽ മീയീയയെ ഇളക്കി മറിക്കുകയാണ് മീനാക്ഷി. ഇൻസ്റ്റഗ്രാമിലാണ് മീനാക്ഷി തന്റെ ഡാൻസ് വീഡിയോ പങ്കുവച്ചത്. ഹിന്ദി പാട്ടിനാണ് മീനാക്ഷി നൃത്തച്ചുവടുകൾ വച്ചത്.

നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹ ആഘോഷങ്ങളിൽ മീനാക്ഷി കൂട്ടുകാർക്കൊപ്പം ഡാൻസ് ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ വീണ്ടും മീനാക്ഷി നല്ലൊരു നർത്തകി ആണെന്നു തെളിയിച്ചു കൊണ്ടിരിക്കുകയാണ്

നിരവധി പേരാണ് മീനാക്ഷിയുടെ വീഡിയോയ്ക്ക് കമന്റിട്ടിരിക്കുന്നത്. മീനാക്ഷിയുടെ അടുത്ത സുഹൃത്തും നടിയുമായ നമിത പ്രൊമോദും കമന്റ് ഇട്ടിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ മീനാക്ഷി അത്ര സജീവമല്ല,വളരെ അപൂർവമായേ മീനാക്ഷി ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളൂ

Exit mobile version