‘അറിഞ്ഞിരുന്നില്ല എന്നോടാരും പറഞ്ഞതുമില്ല….ദേവി കടാക്ഷം ആവോളം കിട്ടിയിട്ടുണ്ടെന്ന്’…തരംഗമായി ധര്‍മ്മജന് പിഷാരടിയുടെ ആശംസ

ബഡായ് ബംഗ്ലാവ് എന്ന പരിപാടിയുള്‍പ്പെടെ ധാരാളം ഹാസ്യ പരിപാടികളില്‍ ഒന്നിച്ച് വേദി പങ്കിട്ടവരാണ് രമേശ് പിഷാരടിയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും. ക്യാമറയ്ക്കു മുന്നില്‍മാത്രമല്ല ജീവിതത്തിലും ഉറ്റ മിത്രങ്ങളാണിവര്‍.

സിനിമ പിന്നണി ഗാനരംഗത്തേക്ക് ചുവടുവെയ്ക്കുന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് ആശംസകള്‍ അറിയിച്ചു കൊണ്ട് എത്തിയിരിക്കുയാണ് പിഷാരടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആശംസയുമായി പിഷാരടി എത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘അറിഞ്ഞിരുന്നില്ല എന്നോടാരും പറഞ്ഞതുമില്ല….ദേവി കടാക്ഷം ആവോളം കിട്ടിയിട്ടുണ്ടെന്നു…എത്രയോ സ്റ്റേജുകളില്‍ ഒപ്പം കയറിയപ്പോഴും ഒരു മൂളിപാട്ടു പോലും ലൈവായി പാടിക്കാതെ ഞാന്‍ കാത്തു സൂക്ഷിച്ചതാ …..24 നു എന്റെ പേജില്‍ കൂടെ തന്നെ ……പ്രതികാരദാഹി ആണവന്‍’

Exit mobile version