കോട്ടയം നസീറിന്റെ ആദ്യ സംവിധാന സംരംഭം; ‘കുട്ടിച്ചന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

കുട്ടിച്ചന്‍ എന്ന മലയോര കര്‍ഷകന്റെ കഥയാണ് ചിത്രം പറയുന്നത്

മിമിക്രി ഷോകളിലൂടെ വന്ന് സിനിമയിലെത്തി പ്രേക്ഷക ഹൃദയം കവര്‍ന്ന കോട്ടയം നസീര്‍ സംവിധാനം ചെയ്ത ‘കുട്ടിച്ചന്‍’ എന്ന ഹ്രസ്വചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ജാഫര്‍ ഇടുക്കി,മാലപാര്‍വതി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കുട്ടിച്ചന്‍ എന്ന മലയോര കര്‍ഷകന്റെ കഥയാണ് ചിത്രം പറയുന്നത്. ഹ്രസ്വചിത്രത്തില്‍ നരേഷന്‍ പറയുന്നത് മോഹന്‍ലാലാണ്. ബി ആന്‍ഡ് ജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനീഷ് കുരുവിള, വി ജി കണ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. ചിത്രം അടുത്ത മാസം യൂട്യൂബില്‍ റിലീസ് ചെയ്യും.

Exit mobile version