മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് കോട്ടയം നസീര്‍ സംവിധായകനാകുന്നു; അരങ്ങേറ്റം ഹ്രസ്വചിത്രത്തിലൂടെ

കുട്ടിച്ചന്‍ എന്ന മലയോര കര്‍ഷകന്റെ കഥ പറയുന്ന ഹ്രസ്വചിത്രമാണ് താരം സംവിധാനം ചെയ്യുന്നത്

രമേശ് പിഷാരടിയ്ക്കും ഹരിശ്രീ അശോകനും പിന്നാലെ മറ്റൊരു ഹാസ്യസാമ്രാട്ട് കൂടി സംവിധായക തൊപ്പി അണിയുന്നു. കോട്ടയം നസീര്‍ ആണ് ആ താരം. മിമിക്രി ഷോകളിലൂടെ സിനിമയിലെത്തി പ്രേക്ഷക ഹൃദയം കവര്‍ന്ന താരമാണ് കോട്ടയം നസീര്‍.

സിനിമ സംവിധാനത്തിലേക്കുള്ള ആദ്യ ചുവട് വെയ്പ്പ് എന്ന രീതിയില്‍ ഹ്രസ്വചിത്രവുമായിട്ടാണ് താരമെത്തുന്നത്. കുട്ടിച്ചന്‍ എന്ന മലയോര കര്‍ഷകന്റെ കഥ പറയുന്ന ഹ്രസ്വചിത്രമാണ് താരം സംവിധാനം ചെയ്യുന്നത്.
ജാഫര്‍ ഇടുക്കി,മാലപാര്‍വതി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കുട്ടിച്ചന്‍ എന്ന മലയോര കര്‍ഷകന്റെ കഥയാണ് ചിത്രം പറയുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ താരങ്ങള്‍ തനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും നസീര്‍ പറഞ്ഞു. ഹ്രസ്വചിത്രത്തില്‍ നരേഷന്‍ പറയുന്നത് മോഹന്‍ലാലാണ്. ബി ആന്‍ഡ് ജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനീഷ് കുരുവിള, വി ജി കണ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. ചിത്രം അടുത്ത മാസം യൂട്യൂബില്‍ റിലീസ് ചെയ്യും.

Exit mobile version