സണ്ണി വെയ്‌നിന്റെ നായികയായി ‘കുട്ടി ജാനു’ മലയാളത്തിലേക്ക്; അനുഗ്രഹീതന്‍ ആന്റണി ചിത്രീകരണം ആരംഭിച്ചു

പുതുമുഖ സംവിധായകന്‍ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന 'അനുഗ്രഹീതന്‍ ആന്റണി'യുടെ കഥയൊരുക്കിയിരിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്. എസ് തുഷാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സണ്ണി വെയ്ന്‍ നായകനാവുന്ന ‘അനുഗ്രഹീതന്‍ ആന്റണി’ ചിത്രീകരണം ആരംഭിച്ചു. തെന്നിന്ത്യന്‍ സിനിമ ലോകത്ത് തരംഗമായി മാറിയ ’96’ ല്‍ കുട്ടി ജാനുവായി അഭിനയിച്ച ഗൗരി ജി കിഷന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

പുതുമുഖ സംവിധായകന്‍ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ‘അനുഗ്രഹീതന്‍ ആന്റണി’യുടെ കഥയൊരുക്കിയിരിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്. എസ് തുഷാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

96 എന്ന സിനിമയില്‍ ‘കുട്ടി ജാനു’വായി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് ഗൗരി കിഷന്‍. കേരളത്തിലും കുട്ടി ജാനുവിന് ഏറെ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ ഗൗരിയുടെ മലയാളത്തിലെ അരങ്ങേറ്റത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാണുന്നത്.

Exit mobile version