ഫ്രൈഡേ ഫിലിംസിന്റെ അടുത്ത ചിത്രത്തില്‍ നായകനായി ഇന്ദ്രന്‍സ്; പ്രഖ്യാപിച്ച് വിജയ് ബാബു, ഷൂട്ടിംഗ് ഉടന്‍

ഫ്രൈഡേ ഫിലിം ഹൗസിന്റെ അടുത്ത ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന്‍ ഇന്ദ്രന്‍സ് എന്ന് നടന്‍ വിജയ് ബാബു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രഖ്യാനം നടത്തിയത്.

ഫ്രൈഡേ ഫിലിം ഹൗസിന്റെ അടുത്ത ചിത്രത്തില്‍ ഇന്ദ്രന്‍സ് ചേട്ടന്‍ കേന്ദ്ര കഥാപാത്രമാകുമെന്നാണ് പോസ്റ്റില്‍ വിജയ് ബാബു പറയുന്നു. ഓണം കഴിഞ്ഞാല്‍ ഉടന്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അദ്ദേഹം പറയുന്നു.

ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത് റോജിന്‍ തോമസാണ്. രാഹുല്‍ സുബ്രഹ്മണ്യന്‍ സംഗീതമൊരുക്കുമെന്നും വിജയ് ബാബു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ നീല്‍ ഡി കുഞ്ഞയാണ്.

Exit mobile version