നമ്മൾ ജീവിക്കുന്ന കപട ലോകത്ത് എന്ന് പറയും പോലെ റേറ്റിംഗ് എല്ലാം ഫേക്ക്; 80 ശതമാനം റിവ്യൂകൾ പെയ്ഡാണെന്ന് നിർമ്മാതാവ് വിജയ് ബാബു

vijay babu | Bignewslive

സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന റെറ്റിംഗ് എല്ലാം ഫേക്കും പെയിഡുമാണെന്ന് വ്യക്തമാക്കി നടനും നിർമ്മാതാവുമായ വിജയ് ബാബു. അഭിമുഖത്തിൽ പൈസ കൊടുത്ത് റിവ്യൂ എഴുതിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. പ്രമോഷൻ എന്ന കാര്യം ഇന്നത്തെക്കാലത്ത് പ്രധാനമാണ്.

രോഗികളെ പരിചരിക്കവെ നെഞ്ചുവേദന, കുഴഞ്ഞുവീണ് ഡോക്ടര്‍ക്ക് ദാരുണാന്ത്യം

അത് സോഷ്യൽ മീഡിയ വഴി ആയാലും നടത്തണം. നമ്മൾ ഒരു സിനിമ ഇറക്കുന്നുണ്ടെന്ന് നാട്ടുകാർ അറിയണം. അതിനായി സോഷ്യൽ മീഡിയ പരസ്യവും ഹോൾഡിംഗും എല്ലാം വേണം. നമ്മൾ ജീവിക്കുന്നത് ഫേക്ക് വേൾഡിലാണ് എന്ന് പറയും പോലെ എല്ലാം ഫേക്കാണ്. എല്ലാം പെയ്ഡാണെന്ന് താരം കൂട്ടിച്ചേർത്തു.

വിജയ് ബാബുവിന്റെ വാക്കുകൾ;

റേറ്റിംഗ് ആപ്പിൽ എന്റെ ചിത്രത്തിന്റെ റേറ്റിംഗ് 9.9 എന്ന് പണം കൊടുത്ത് നിലനിർത്താൻ സാധിക്കും. അത് തുടർച്ചയായി നിലനിർത്താനും പണം നൽകിയാൽ സാധിക്കും. നമ്മൾ ഇപ്പോൾ ഒരു പാട്ട് ഇറക്കുന്നു. അതിന് വൺ മില്ല്യൺ വേണോ, 2 മില്ല്യൺ വേണോ, 10 മില്ല്യൺ വേണോ. ഇപ്പോൾ നാം ഒരു ഫേക്ക് സിസ്റ്റത്തിലൂടെയാണ് പോകുന്നത്. ഇപ്പോൾ ഒരു പാട്ട് ഇറക്കുമ്പോൾ തന്നെ ഫോൺ വരും സാർ 5 മില്ല്യൺ അടിക്കട്ടെ എന്ന് ചോദിച്ച്. 5 മില്ല്യൺ, 10 മില്ല്യൺ റീച്ച് എന്ന് പറഞ്ഞ് പോസ്റ്റർ വരാറില്ലെ. ഇതെല്ലാം ഫേക്കാണ്.

ഒരു പ്രൊഡ്യൂസർ എന്ന നിലയ്ക്ക് ഞാൻ പറയുകയാണ് ഇതെല്ലാം ഫേക്കാണ്. എന്നാൽ ജെനുവിനായി റിവ്യൂ ചെയ്യുന്നവരുണ്ട്. എല്ലാവർക്കും ഒരു പ്രൊഡക്ടിൽ അഭിപ്രായം പറയാം. അതിനുള്ള അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഒരു പ്രോഡക്ട് റേറ്റിംഗ് ചെയ്യുന്നത് ശരിയല്ല. ഒരാളുടെ പ്രൊഡക്ട് റേറ്റ് ചെയ്യാൻ മറ്റൊരാൾ അധികാരമില്ല. വേണമെങ്കിൽ അതിൽ അഭിപ്രായം പറയാം. ഒരു പടം കാണരുത് എന്നൊന്നും റേറ്റ് ചെയ്യരുത്. പെയ്ഡ് റിവ്യൂസ് ഉണ്ട്. 80 ശതമാനം റിവ്യൂകൾ പെയ്ഡാണ്. വേറെ നിവൃത്തിയില്ല.

ഒരു ചിത്രത്തെ ഡീഗ്രേഡ് ചെയ്യാൻ ആളുണ്ട്. അതിനാൽ വേറെ വഴിയില്ല. ഒരു നല്ല ചിത്രം ഇറങ്ങുമ്പോൾ അത് ഓടരുതെന്ന് കരുതി റിവ്യൂ ചെയ്യുന്നവരുണ്ട്. ഈ അവസരത്തിൽ നിർമ്മാതാക്കളും നല്ലത് പറയാൻ പെയ്ഡ് റിവ്യൂവിനെ ആശ്രയിക്കും. ഞങ്ങൾക്കും ജീവിക്കണ്ടെ. പെയിഡായി സിനിമയെ മോശമായി റിവ്യൂ ചെയ്യാനും സാധിക്കും.

ഇത്തരം പെയ്ഡ് റിവ്യൂ റേറ്റിംഗിന് വേണ്ടിയുള്ള ബജറ്റുകൾ മാറ്റിവയ്ക്കുന്നുണ്ട്. റേറ്റിംഗ് ഉയർത്താൻ പല തീയറ്ററുകളിൽ നിന്നായി അങ്ങോട്ട് പൈസ കൊടുത്ത് നിർമ്മാതാവ് ടിക്കറ്റ് എടുക്കും. എന്നാൽ പടത്തിന് പോകില്ല. അതിൻറെ അടിസ്ഥാനത്തിൽ പിന്നീട് റേറ്റിംഗ് നടത്തും.

Exit mobile version