കലിപ്പ് ലുക്കില്‍ കുഞ്ചാക്കോ ബോബന്‍; ‘അള്ള് രാമേന്ദ്രന്‍’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘അള്ള് രാമേന്ദ്രന്‍’ ട്രെയിലര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്‍ വേറിട്ട ഗെറ്റപ്പില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിലഹരിയാണ്. ചാന്ദ്‌നി ശ്രീധരന്‍, അപര്‍ണ്ണ ബാലമുരളി, കൃഷ്ണ ശങ്കര്‍, ഹരീഷ് കണാരന്‍, ശ്രീനാഥ് ഭാസി, ധര്‍മജന്‍ ബോള്‍ഗാട്ടി, അനൂപ് വിക്രമന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സജിന്‍ ചെറുകയില്‍, വിനീത് വാസുദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് . സംഗീത സംവിധാനം ഷാന്‍ റഹ്മാന്‍. ഛായാഗ്രഹണം ജിംഷി ഖാലിദ്. എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രം ഫെബ്രുവരി 1-ന് ചിത്രം തീയറ്ററിലേത്തും

Exit mobile version