മുംബൈ: സംഗീതസംവിധായകന്‍ എആര്‍ റഹ്‌മാന്റെ മുന്‍ ഭാര്യ സൈറ ആരോഗ്യപ്രശ്‌നത്താല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായി. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് സൈറയുടെ ആരോഗ്യ വിവരങ്ങള്‍ പങ്കുവെച്ചത്. സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടിയെയും ഭാര്യ ഷാദിയയെയും സൈറയുടെ മുന്‍ ഭര്‍ത്താവ് എആര്‍ റഹ്‌മാനും ഈ സമയത്ത് പിന്തുണ നല്‍കിയെന്ന് വന്ദന പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
പ്രസ്താവന ഇങ്ങനെയായിരുന്നു, ”കുറച്ച് ദിവസം മുമ്പ് ശ്രീമതി സൈറ റഹ്‌മാന്‍ മെഡിക്കല്‍ എമര്‍ജന്‍സി കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തു. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത്, സൈറയുടെ ഏക ശ്രദ്ധ വേഗത്തില്‍ സുഖം പ്രാപിക്കുന്നതില്‍ മാത്രമാണ്. ചുറ്റുമുള്ളവരില്‍ നിന്നുള്ള പിന്തുണ സൈറ വളരെയധികം വിലമതിക്കുകയും അവളുടെ നിരവധി അഭ്യുദയകാംക്ഷികളില്‍ നിന്നും പിന്തുണക്കാരില്‍ നിന്നും പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
”ഈ ദുഷ്‌കരമായ സമയത്ത് നല്‍കിയ പിന്തുണയ്ക്ക് ലോസ് ഏഞ്ചല്‍സില്‍ നിന്നുള്ള സുഹൃത്തുക്കള്‍, റസൂല്‍ പൂക്കുട്ടി, അദ്ദേഹത്തിന്റെ ഭാര്യ ഷാദിയ, മിസ്റ്റര്‍ റഹ്‌മാന്‍ എന്നിവരോടും സൈറ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു’ എന്നാണ് കുറിപ്പ് അവസാനിക്കുന്നത്.