ഉറച്ച കാല്‍വെയ്‌പ്പോടെ വീണ്ടും ഗോദയിലേക്ക് ! ലാലേട്ടന്റെ ‘നെഞ്ചിനകത്ത്’ ഏറ്റെടുത്ത് ആരാധകര്‍

38 സെക്കന്റാണ് ഇതിന്റെ ദൈര്‍ഘ്യം

മോഹന്‍ലാല്‍ എന്നാല്‍ മലയാളം സിനിമാ പ്രേമികള്‍ക്ക് ഒരു വികാരമാണ്. ക്യൂന്‍ എന്ന സിനിമയിലെ നെഞ്ചിനകത്ത് ലാലേട്ടന്‍ എന്ന വരികള്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇപ്പോഴിതാ അതിന്റെ സംവിധായകന്‍ ഡിജോ ജോസ് ആന്റണി ഇറക്കിയ ‘നെഞ്ചിനകത്ത്’ എന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ മുഴുവന്‍ വൈറലാവുകയാണ്. കൈരളി ടിഎംടിക്ക് വേണ്ടി ചെയ്യുന്ന പരസ്യത്തിന്റെ ഭാഗമായാണ് ഈ വീഡിയോ പുറത്തിറക്കിയത്.

വീഡിയോയില്‍ മോഹന്‍ലാലിനെക്കാണ്ടതോടെ ആരാധരും ആവേശത്തിലാണ്. 38 സെക്കന്റാണ് ഇതിന്റെ ദൈര്‍ഘ്യം. ഈ പരസ്യത്തിന്റെ പൂര്‍ണ്ണരൂപം ജനുവരി 12 ന് പുറത്തിറക്കുമെന്ന് ഡിജോ ജോസ് ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു.

Exit mobile version