കേരളീയ സമാജം ‘സ്‌കൂള്‍ ഓഫ് ഡ്രാമ’ അവാര്‍ഡ് നടി സേതുലക്ഷ്മിക്ക്

മനാമ: 2018 ലെ ‘ഭരത് മുരളി സ്മാരക പുരസ്‌കാരം’ നടി സേതുലക്ഷ്മിക്ക്.
നാടക രംഗത്ത് ബഹ്റൈന്‍ കേരളീയ സമാജം ‘സ്‌കൂള്‍ ഓഫ് ഡ്രാമ’ നല്‍കിവരുന്ന സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡാണിത്. ശില്‍പവും പ്രശംസ പത്രവും അമ്പതിനായിരം രൂപയും അടങ്ങിയ പുരസ്‌കാരം ഫെബ്രുവരി ആറിന് തിരുവനന്തപുരം വിജെടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേരള നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സമ്മാനിക്കും.

Exit mobile version