‘ശ്രദ്ധ ലഭിക്കാൻ എന്തും പറയാമെന്നാണോ’? മംമ്ത മമരണത്തിന് കീഴടങ്ങുന്നെന്ന് വ്യാജ വാർത്തയുമായി പേജ്;വിമർശനവുമായി നടി

തന്നെ കുറിച്ച് അടിസ്ഥാനമില്ലാത്ത വാർത്ത പ്രചരിപ്പിച്ച് റീച്ച് കൂട്ടാൻ ശ്രമിച്ച പേജിനെ തുറന്ന് കാണിച്ചും പ്രതിഷേധിച്ചും നടി മംമ്ത മോഹൻദാസ്. തന്റെ പേരിൽ വന്ന വ്യാജ വാർത്ത പങ്കുവച്ച പേജിന്റെ കമന്റ് ബോക്സിലൂടെയാണ് താരം വിമർശനം അറിയിച്ചത്.

‘ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല, ഞാൻ മരണത്തിന് കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹൻദാസിന്റെ ദുരിത ജീവിതം ഇങ്ങനെ’-എന്ന തലക്കെട്ടോടെ വാർത്ത നൽകി ‘ഗീതു നായർ’ എന്ന പേജാണ് രംഗത്തെത്തിയത്. ഈ വാർത്ത സത്യമാണെന്ന് തെറ്റിദ്ധരിച്ച് നിരവധി പേരാണ് ലൈക്കും ഷെയറും ചെയ്തത്.

ഇക്കാര്യം ശ്രദ്ധിയിൽപ്പെട്ട മംമ്ത രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തുകയായിരുന്നു. ‘ശരി നിങ്ങൾ ആരാണ്? നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് ? പേജിന് ശ്രദ്ധ ലഭിക്കാൻ എന്തും പറയാമെന്നാണോ ഞാൻ വിചാരിക്കേണ്ടത്? ഇതുപോലെ വഞ്ചിക്കുന്ന പേജുകൾ പിന്തുടരാതിരിക്കാൻ ശ്രദ്ധിക്കുക.. ഇത് വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്’,- മംമ്തയുടെ കമന്റ് ഇങ്ങനെ.
ALSO READ- തെരുവോരങ്ങളിൽ സമ്മരാഗ്‌നി ആളിപ്പടരുമെന്ന് അലോഷ്യസ് സേവ്യർ; സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് ആചരിക്കും

പിന്നാലെ നടിക്ക് പിന്തുണ അറിയിച്ച് നിരവധി പേർ സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തുകയും ചെയ്തു. ഇതോടെ പേജ് ഡീആക്ടിവേറ്റാക്കിയിരിക്കുകയാണ്. ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ബാന്ദ്ര എന്ന ചിത്രമാണ് മംമ്തയുടേതായി റിലീസിന് ഒരുങ്ങുന്നത്. ഇതിനിടെയാണ് താരത്തിനെ തളർത്തുന്ന വാർത്തകൾ പ്രചരിച്ചിരിക്കുന്നത്.

Exit mobile version