‘അമ്മേടെ വയറ്റിൽ കുഞ്ഞുവാവ, ഡാഡിയുടെ വയറ്റിൽ ദോശ’; നിങ്ങൾ ഏവരുടെയും അനുഗ്രഹം വേണം; രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിപ്പിലെന്ന് പേളി മാണിയും ശ്രീനിഷും

ടെലിവിഷൻ-സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് പേളി മാണി. ഭർത്താവ് ശ്രീനിഷും സീരയലുകളിലൂടെ പരിചിതനാണ്. ഇരുവരും സോഷ്യൽമീഡിയയിലും സ്റ്റാറുകളാണ്. ഇപ്പോഴിതാ പുതിയ വിശേഷം പങ്കിട്ടിരിക്കുകയാണ് താരദമ്പതികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും. തങ്ങളുടെ കുടുബം വലതാകാൻ പോവുന്നു എന്ന വിശേഷമാണ് പേളിയും ശ്രീനിഷും പങ്കിട്ടിരിക്കുന്നത്.

രണ്ടാമത്തെ കുഞ്ഞിനെ താൻ ഗർഭം ധരിച്ചിരിക്കുന്നു എന്നാണ് പേളി മാണി അറിയിച്ചിരിക്കുന്നത്. ശ്രീനിഷിനും മകൾ നിലയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് പേളി വിശേഷം പങ്കിട്ടിരിക്കുന്നത്. ‘അമ്മേടെ വയറ്റിൽ കുഞ്ഞുവാവ, ഡാഡിയുടെ വയറ്റിൽ ദോശ’ എന്ന് കുറിച്ചുകൊണ്ടാണ് സന്തോഷം അറിയിച്ചിരിക്കുന്നത്.

https://www.bignewslive.com/news/kerala-news/336403/report-against-ambulance-driver/

‘മനോഹരമായ ഈ വാർത്ത നിങ്ങളുമായി പങ്കുവെക്കാൻ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങൾ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. നിങ്ങൾ ഏവരുടെയും അനുഗ്രഹം വേണം’. മൂന്ന് മാസം ഗർഭിണിയാണെന്നും ഹാഷ് ടാഗിലൂടെ പേളി അറിയിച്ചിട്ടുണ്ട്.

ബിഗ് ബോസ് മലയാളം സീസൺ 1 ൽ ഫസ്റ്റ് റണ്ണറപ്പായാണ് പേളി മാണി പുറത്തെത്തിയത്. സീസണിലെ നാലാം സ്ഥാനമായിരുന്നു ശ്രീനിഷിന്. ബിഗ് ബോസിൽ വച്ച് ഉടലെടുത്ത പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. 2019 മെയ് 5 ന് ക്രിസ്ത്യൻ മതാചാര പ്രകാരവും മെയ് 8 ന് ഹിന്ദു ആചാര പ്രകാരവും ഇരുവരും വിവാഹിതരായി. 2021 മാർച്ച് 20 നാണ് നില എന്ന മകൾ പിറന്നത്.

Pregnancy Reveal | Pearle Maaney | Srinish Aravind | Baby Nila

Exit mobile version