ട്രോൾ വരുമെന്ന് അറിഞ്ഞിട്ടു തന്നെ!തിയേറ്ററിലേക്ക് സ്ത്രീവേഷത്തിൽ എത്തി രാജസേനൻ; ഞെട്ടി സഹപ്രവർത്തകരും പ്രേക്ഷകരും

തന്റെ പുതിയ സിനിമ കാണാൻ സ്ത്രീവേഷത്തിൽ അണിഞ്ഞൊരുങ്ങി എത്തി ഞെട്ടിച്ച് സംവിധായകൻ രാജസേനൻ. കൊച്ചിയിലെ തിയറ്ററിലാണ് രാജസേനൻ വ്യത്യസ്തമായ വേഷത്തിലെത്തിയത്. രാജസേനന്റെ മേയ്‌ക്കോവർ കണ്ട് സഹപ്രവർത്തകരും സിനിമാ കാണാനെത്തിയവരും ഒരുപോലെ അമ്പരക്കുകയായിരുന്നു.

രാജസേനൻ തന്നെ സംവിധാനം ചെയ്ത ‘ഞാനും പിന്നൊരു ഞാനും’ എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു ഇങ്ങനെയൊരു മേയ്‌ക്കോവർ. ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം രാജസേനൻ വീണ്ടും സംവിധായകനാകുന്ന ചിത്രമാണ് ഇത്.

‘ഞാനും പിന്നൊരു ഞാനും’ ചിത്രത്തിന്റെ തിരക്കഥയും രാജസേനന്റെതാണ്. ക്ലാപ്പിൻ മൂവി മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു, മീര നായർ, ആരതി നായർ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്.

ALSO READ- ‘കല്ല് നീക്കം ചെയ്തതിനാൽ വയർ വീർത്തു’; വിവാഹം കഴിഞ്ഞ് പിറ്റേന്ന് വയറുവദേന; ആശുപത്രിയിലെത്തിച്ച നവവധു പ്രസവിച്ചു

അതേസമയം, താൻ ട്രോൾ വരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് സ്ത്രീ വേഷത്തിലെത്താൻ തയാറായതെന്ന് പറയുകയാണ് രാജസേനൻ.’ട്രോൾ വരുമെന്ന് അറിഞ്ഞിട്ടു തന്നെയാണ് ഈ വേഷത്തിലെത്തിയത്. ട്രോളുകൾ ആസ്വദിക്കുന്ന ആളാണ് ഞാൻ. അതുചെയ്യുന്നവരെയും ഇഷ്ടപ്പെടുന്നു. ആ ട്രോളുകൾ കണ്ട് ചിരിക്കുന്ന ആളുകൾ ഈ സിനിമ കാണാൻ തിയറ്ററിലെത്തുമല്ലോ?’- എന്നാണ് രാജസേനൻ പറയുന്നത്.

‘ഇതിനു പിന്നിലൊരു ടീം ഉണ്ട്. അവരുമായി ബന്ധപ്പെട്ടും ചർച്ച ചെയ്തുമാണ് ഈ വേഷത്തിലെത്താമെന്ന് തീരുമാനിച്ചത്. സർ ഇങ്ങനെ ചെയ്യുമോ എന്നായിരുന്നു അവരുടെ സംശയം. എനിക്കൊരു മടിയുമില്ല, ഞാൻ ചെയ്യും എന്ന് ഉറപ്പു പറഞ്ഞു. രാവിലെ എന്റെ മീശയെടുത്തു, ഒരു നല്ല കാര്യത്തിനു വേണ്ടിയായതിനാൽ സന്തോഷമുണ്ട്.’-സംവിധായകൻ പ്രതികരിച്ചതിങ്ങനെ.

ചിത്രത്തിന്റെ ഛായാഗ്രഹണം സാംലാൽ പി. തോമസാണ്. എഡിറ്റർ വി സാജൻ,സ്‌ക്രിപ്റ്റ് അസിസ്റ്റന്റ് പാർവതി നായർ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ പ്രസാദ് യാദവ്, മേക്കപ്പ് സജി കാട്ടാക്കട, ആർട്ട് സാബു റാം. കോസ്റ്റ്യൂം ഇന്ദ്രൻസ് ജയൻ, കൊറിയോഗ്രാഫി ജയൻ ഭരതക്ഷേത്ര,പ്രൊഡക്ഷൻ കൺട്രോളർ എസ് എൽ പ്രദീപ്, സ്റ്റിൽസ് കാഞ്ചൻ ടി ആർ, പിആർഓ മഞ്ജു ഗോപിനാഥ്, ഡിസൈൻസ് ഐഡന്റ് ടൈറ്റിൽ ലാബ്.

Exit mobile version