സിനിമയില്‍ ലഹരി ഉപയോഗിക്കുന്നത് ആരൊക്കെയെന്ന് പരസ്യമായ രഹസ്യം, എന്റെ കൈയില്‍ പട്ടികയൊന്നുമില്ല, ബാബുരാജിന്റെ വാക്കുകള്‍ തള്ളി ഇടവേള ബാബു

കൊച്ചി: സിനിമയില്‍ ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക ‘അമ്മ’യുടെ പക്കലുണ്ടെന്ന് അമ്മ ഭരണസമിതിയംഗം നടന്‍ ബാബുരാജ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇടവേള ബാബു.

baburaj | bignewslive

ബാബുരാജിന്റെ വാക്കുകളെ തള്ളിയാണ് ഇടവേള ബാബുവിന്റെ പ്രതികരണം. ‘എന്റെ കൈയില്‍ പട്ടികയൊന്നുമില്ല, നിര്‍മ്മാതാക്കള്‍ രേഖാമൂലം ഇതുവരെ പരാതി നല്‍കിയിട്ടില്ല, അമ്മയിലും ഇത് ചര്‍ച്ചയായിട്ടില്ല.’ എന്നാല്‍ ആരെല്ലാമാണ് സിനിമാ മേഖലയില്‍ ലഹരിയുപയോഗിക്കുന്നതെന്ന് പരസ്യമായ രഹസ്യമാണെന്നും ഇടവേള ബാബു പറഞ്ഞു.

also read: ആളുകളെ കുത്തി നിറച്ച് സർവീസ് നടത്തുന്നത് പലതവണ നാട്ടുകാർ തടഞ്ഞു; അധികൃതർ കണ്ണടച്ചെന്ന് ആരോപണം; പുഴയുടെ ആഴം കൂട്ടിയെന്നും ആരോപണം

ലഹരിമരുന്ന് ജോലി ചെയ്യുമ്പോഴോ ജോലി സ്ഥലത്തോ ഉപയോഗിക്കാനോ പൊതുസ്ഥലത്ത് മോശമായി പെരുമാറാനോ പാടില്ലെന്ന നിബന്ധന സംഘടനയുടെ ബൈലോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പുതിയ അംഗത്വ അപേക്ഷയില്‍ കര്‍ശനമായി ലഹരിമരുന്ന് ഉപയോഗം പരിശോധിക്കുമെന്നും ഇടവേള ബാബു അറിയിച്ചു.

also read: ഫോണിലൂടെ കേട്ടത് ഭാര്യയുടെ നിലവിളി; ഭാര്യയും നാല് മക്കളും, സഹോദര ഭാര്യമാരും കുട്ടികളും ഉൾപ്പടെ പൊലിഞ്ഞത് 11 ജീവനുകൾ; തോരാക്കണ്ണീരായി താനൂരിലെ സൈതലവിയുടെ കുടുംബം

അതേസമയം സിനിമാപ്രവര്‍ത്തകരുടെ വെളിപ്പെടുത്തലില്‍ നടപടി ഉണ്ടാവുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ.സേതുരാമന്‍ വ്യക്തമാക്കിയിരുന്നു. പരാതി ലഭിച്ചാല്‍ തുടര്‍നടപടി സ്വീകരിക്കും. എക്സൈസ് ഇതില്‍ അന്വേഷണം നടത്തുന്നുണ്ട്.

Exit mobile version