‘നല്ല വേദന, രണ്ട് സ്റ്റിച്ചാണ് തലയിലുള്ളത്’; തലയില്‍ മുറിവേറ്റ വിവരം ആരാധകരെ അറിയിച്ച് അമൃത സുരേഷ്

മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് ഇന്ന് അമൃത സുരേഷ്. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ അമൃത തന്റെ വിശേഷങ്ങള്‍ ആരാധകരെ അറിയിക്കാറുണ്ട്. ആരാധകരെ വേദനയിലാഴ്ത്തുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ അമൃത പങ്കുവെച്ചിരിക്കുന്നത്.

തനിക്ക് ഒരു അപകടം പറ്റിയ വീഡിയോയാണ് അമൃത ഷെയര്‍ ചെയ്തിരിക്കുന്നത്. തലയ്ക്ക് പരിക്ക് പറ്റി രണ്ട് സ്റ്റിച്ച് ഉണ്ടെന്ന് അമൃത പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ച വീഡിയോയിലാണ് അമൃത ഇക്കാര്യം പറഞ്ഞത്. സ്റ്റെയറിന് ഉള്ളില്‍ പോയി ഷൂ എടുത്തപ്പോഴായിരുന്നു അപകടം.

also read: ‘എന്നാലും എന്റെ ഡെയ്‌സി’! സ്വർണവില കുതിക്കുന്നതിനിടെ മൂന്നു പവന്റെ മാല വിഴുങ്ങി പാലക്കാട്ടെ വളർത്തുനായ്ക്കുട്ടി;കണ്ടെത്തിയത് എക്‌സ്‌റേയിൽ

ഓര്‍ക്കാതെ നിവര്‍ന്നു, തല സ്റ്റെയറില്‍ ഇടിച്ചുവെന്ന് അമൃത പറഞ്ഞു. തന്റെ അനുഭവത്തെ കുറിച്ച് അമൃത പറയുമ്പോള്‍ കൂടെയുള്ള സുഹൃത്ത് നിര്‍ത്താതെ ചിരിക്കുകയായിരുന്നു. ചിരിക്കുന്നത് പോലെയല്ല കാര്യങ്ങള്‍ എന്നും തനിക്ക് നല്ല വേദനയുണ്ട് എന്നും അമൃത പറയുന്നു.

also read: വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റുവീണു, 11കാരന് ദാരുണാന്ത്യം

ആഴത്തിലുള്ള മുറിവായതിനാല്‍ സെഡേഷനൊക്കെ തന്നതിന് ശേഷം ആണ് സ്റ്റിച്ച് ഇട്ടതെന്നും അമൃത പറഞ്ഞു. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ കരിയര്‍ ആരംഭിച്ച അമൃത ഇപ്പോള്‍ ആല്‍ബങ്ങളും സ്റ്റേജ് ഷോകളുമായി മുന്നോട്ട് പോകുകയാണ്.

Exit mobile version