അളവും തുക്കവും കൃത്യമായി അറിയാം, മമ്മുട്ടിയും, മോഹന്‍ലാലുമൊക്കെ നല്ല ആശാരിമാരാണ്, ദൈവമേ എന്നെയും ഒരു നല്ല ആശാരിയാക്കി മാറ്റണമേ; വൈറലായി ഹരീഷ് പേരടിയുടെ കുറിപ്പ്

hareesh peradi| bignewslive

ഇന്ത്യന്‍ സിനിമാലോകവും പ്രേക്ഷകരുമെല്ലാം ഓസ്‌കാര്‍ ലഭിച്ചതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ്. ഇതിന് പിന്നാലെ കാര്‍പെന്റേഴ്‌സ് എന്ന വാക്കിനെ ചൊല്ലിയുള്ള വിവാദങ്ങളും ഉയര്‍ന്നിരിക്കുകയാണ്. കുട്ടിക്കാലത്ത് കാര്‍പെന്റേഴ്‌സിനെ കേട്ടാണ് വളര്‍ന്നതെന്ന് പുരസ്‌കാരം സ്വീകരിച്ചതിന് ശേഷമുള്ള കീരവാണിയുടെ വാക്കുകളാണ് വിവാദങ്ങളിലേക്ക് എത്തിയത്.

കീരവാണി ഉദ്ദേശിച്ചത് കാര്‍പെന്റേഴ്‌സ് എന്ന പാശ്ചാത്യ സംഗീത ബാന്റിനെ കുറിച്ചായിരുന്നു. എന്നാല്‍ ആശാരിമാര്‍ എന്ന വ്യാഖ്യാനം പലരും സോഷ്യല്‍മീഡിയയിലൂടെ നല്‍കി. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

also read: തലൈവർ വിളിച്ചു; നേരിട്ടെത്തി സഞ്ജു സാംസൺ; 21 വർഷത്തെ ആഗ്രഹം സഫലം

സംഗീതത്തിലെ അളവും തുക്കവും കൃത്യമായി അറിയുന്നവര്‍ തന്നെയാണ് സംഗീതത്തിലെ പെരുന്തച്ചന്‍മാര്‍..Carpenters എന്ന സംഗീത ബാന്‍ഡിന് ആ പേര് വരാനുള്ള ക്രിയാത്മകമായ കാരണം പോലും ചിലപ്പോള്‍ അതായിരിക്കാം എന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

”Carpenters നെ ആശാരിമാര്‍ എന്ന് വിളിക്കുന്നത് ലോകത്തിലെ ആദ്യ സംഭവമൊന്നുമല്ല..സംഗീതത്തിലെ അളവും തുക്കവും കൃത്യമായി അറിയുന്നവര്‍ തന്നെയാണ് സംഗീതത്തിലെ പെരുന്തച്ചന്‍മാര്‍..Carpenters എന്ന സംഗീത ബാന്‍ഡിന് ആ പേര് വരാനുള്ള ക്രിയാത്മകമായ കാരണം പോലും ചിലപ്പോള്‍ അതായിരിക്കാം..

എനിക്കറിയില്ല…എന്തായാലും മലയാളത്തിലെ ഒരു പുതിയ സംഗീത കൂട്ടായമക്ക് ഇരു കൈയ്യും നീട്ടി സ്വീകരിക്കാന്‍ പറ്റുന്ന ഒരു പേരാണ് ‘ആശാരിമാര്‍’അല്ലെങ്കില്‍ ‘പെരുന്തച്ചന്‍മാര്‍”.. എന്റെ അഭിപ്രായത്തില്‍ കീരവാണിയും, A.R.റഹ്‌മാനും, അമിതാബച്ചനും, രജനികാന്തും, കമലഹാസനും, മമ്മുട്ടിയും, മോഹന്‍ലാലുമൊക്കെ അവരവരുടെ മേഖലയിലെ നല്ല ആശാരിമാരാണ്..

അളവും തൂക്കവും അറിയുന്ന നിര്‍മ്മാണത്തിന്റെ സൗന്ദര്യ ശാസത്രമറിയുന്ന പെരുന്തച്ചന്‍മാര്‍…മാദ്ധ്യമ പ്രവര്‍ത്തകരുടെ ഒരു ചെറിയ തെറ്റ്..ഒരു വലിയ ശരിയിലേക്ക് വിരല്‍ ചൂണ്ടുന്നു..ദൈവമേ എന്നെയും ഒരു നല്ല ആശാരിയാക്കി മാറ്റണമേ”

Exit mobile version