പുതിയ കാലുകളിൽ നടത്തം പഠിക്കുന്നു; പരിക്കിന്റെ ചിത്രം പങ്കുവെച്ച് കനിഹ; അമ്പരന്ന് ആരാധകർ

തെന്നിന്ത്യയിലെ പ്രശസ്ത താരമായ കനിഹയ്ക്ക് കാലിന് പരിക്കേറ്റു. സോഷ്യൽമീഡിയയിലൂടെ താരം തന്നെയാണ് തനിക്ക് പരിക്കേറ്റ വിവരം അറിയിച്ചിരിക്കുന്നത്. കാലിൽ പ്ലാസ്റ്റർ ഇട്ടിരിക്കുന്ന ചിത്രം പങ്കുവെച്ചാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ALSO READ- പ്രിയങ്ക ഗാന്ധിയെ കാണാൻ അനുവദിക്കില്ല, ജാതിയധിക്ഷേപവും, വധഭീക്ഷണിയും; പ്രിയങ്ക ഗാന്ധിയുടെ പിഎയ്ക്ക് എതിരെ ബിഗ് ബോസ് താരമായ മുൻ സ്ഥാനാർത്ഥി

പുതിയ ബൂട്ടുകൾ ഉപയോഗിച്ച് ബാലൻസ് ചെയ്യാൻ പഠിക്കുന്നു എന്ന ക്യാപ്ഷനോടെ പരിക്കിന്റെ ചിത്രം കനിഹ പങ്കുവെച്ചിരിക്കുന്നത്. കനിഹയുടെ ലിഗമെന്റിനാണ് പരിക്കെന്നാണ് വിവരം.

ചിത്രത്തിന് താഴെ നിരവധിയാളുകളാണ് താരത്തിന്റെ തിരിച്ചുവരവിന് പിന്തുണയുമായി എത്തുന്നത്. പരിക്കേറ്റ വിവരം പങ്കുവെച്ചെങ്കിലും തനിയ്ക്ക് എന്താണ് സംഭവിച്ചതെന്ന് കനിഹ വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ എന്താണ് താരത്തിന് പറ്റിയതെന്ന് ചോദിക്കുകയാണ് ആരാധകർ. എല്ലാവർക്കും ഞെട്ടലുണ്ടാക്കിയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും സജീവമായിരുന്നു കനിഹ. ഫൈവ് സ്റ്റാർ എന്ന സിനിമയിലൂടെയാണ് കനിഹ അഭിനയരംഗത്തേയ്ക്ക് എത്തുന്നത്. ഭാഗ്യദേവത, പഴശ്ശിരാജ, ക്രിസ്റ്റ്യൻ ബ്രദേഴ്‌സ്, സ്പിരിറ്റ്, മൈ ബിഗ് ഫാദർ, ദ്രോണ, ബ്രോ ഡാഡി, കോബ്ര, പാപ്പൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

Exit mobile version