ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്നു; അമ്മയാകാന്‍ ഒരുങ്ങുന്നെന്ന് ഷംന കാസിം; വലിയ ആഘോഷത്തോടെ സന്തോഷം പങ്കുവെച്ച് കുടുംബം

തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ഷംന കാസിം. താന്‍ അമ്മയാകാന്‍ ഒരുങ്ങുന്നുവെന്നാണ് നടി ഷംന കാസിം യൂട്യൂബ് ചാനലിലൂടെ അറിയിച്ചിരിക്കുന്നത്. ഏറെ ആഘോഷത്തോടെയാണ് വാര്‍ത്ത കുടുംബാംഗങ്ങളും ഏറ്റെടുത്തത്.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. കണ്ണൂര്‍ തലശേരി സ്വദേശിനിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്.

ALSO READ- മലയാളി അത്‌ലറ്റ് പിയു ചിത്ര വിവാഹിതയായി; വരന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഷൈജു

പിന്നീട് സിനിമയിലെത്തിയത് 2004ലെ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയിലെ അഭിനയത്തിലൂടെയായിരുന്നു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലേക്ക് ചേക്കേറി. മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍ട്രാമാണ്ട് എന്ന ചിത്രത്തില്‍ നായികയായി തമിഴകത്തും തിളങ്ങി.

ഇപ്പോള്‍ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ സജീവമാണ് താരം. ജോസഫ് സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരന്‍ ആണ് ഒടുവിലായി എത്തിയ താരത്തിന്റെ സിനിമ.

Exit mobile version