എന്റെ കൂടെ സിനിമയിലെത്തിയ പുരുഷ താരങ്ങൾക്ക് എന്നേക്കാൾ കൂടുതൽ പ്രതിഫലമുണ്ട്; അത് ശരിയല്ലെന്ന് തുറന്നടിച്ച് അപർണ ബാലമുരളി

ദേശീയ പുരസ്‌കാരത്തിന്റെ നിറവിലാണ് നടി അപർണ ബാലമുരളി. പുരസ്‌കാര ലബ്ധിക്ക് പിന്നാലെ താരം സിനിമാ രംഗത്തെ പ്രതിഫലത്തിലെ അസമത്വത്തെ കുറിച്ച് പ്രതികരിച്ചത് ഏറെ വിവാദമായിരുന്നു. ഇപ്പോഴിതാ തന്റെ വാക്കുകൾക്ക് വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് അപർണ.

സിനിമാ മേഖലയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രതിഫലം നൽകുന്നതിൽ വലിയ വിവേചനമുണ്ട്. സ്ത്രീകളുടെ പ്രതിഫലം ഉയർത്തണമെന്ന് പറയുന്നത് പണത്തിനോടുള്ള ആർത്തിയല്ലെന്നും മറിച്ച് നിസ്സഹായാവസ്ഥയാണെന്നും താരം
മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കവെ പ്രതികരിച്ചു.

സ്ത്രീകളുടെ പ്രതിഫലത്തെക്കുറിച്ച് പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ട്. എന്റെ കൂടെ സിനിമയിലെത്തിയ പുരുഷ താരങ്ങൾക്ക് കൂടുതൽ പ്രതിഫലം ലഭിക്കുന്നു. അത് ശരിയല്ല. പണത്തിനോടുള്ള ആർത്തിയല്ല മറിച്ച് നിസ്സഹായവസ്ഥയാണ് ഇതിലൂടെ വെളിവാക്കുന്നത്.

ALSO READ- കോവിഡിന് ശേഷം ജോലി നഷ്ടമായി; ജീവനൊടുക്കി 26കാരൻ; തൂങ്ങിനിൽക്കുന്ന മൃതദേഹം കണ്ട് പിതാവ് കുഴഞ്ഞുവീണ് മരിച്ചു

സിനിമയിലെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറിയ കാലമാണിത്. സ്ത്രീകേന്ദ്രീകൃത സിനിമകൾ വളരെ നല്ല രീതിയിൽ പ്രേക്ഷകർ സ്വീകരിക്കുന്നുണ്ട്- അപർണ വ്യക്തമാക്കി.

Exit mobile version