മലയാളസിനിമയെ രക്ഷിക്കാൻ ഇനി ഫ്‌ളെക്‌സി ടിക്കറ്റ്; പകുതി നിരക്കിൽ ടിക്കറ്റെടുത്ത് സിനിമ കാണാം; ഫിലിം ചേംബറിന്റെ പുതിയ ആശയം

കൊച്ചി: പ്രേക്ഷകരുടെ കുറവ് കാരണം തീയ്യേറ്ററുകളിൽ കൂടുതൽ ദിനം സിനിമകൾ പ്രദർശിപ്പിക്കാൻ കഴിയാതെ പ്രതിസന്ധിയിലായ മലയാളസിനിമയെ രക്ഷിക്കാൻ പുതിയ ആശയം. ഫ്ളെക്സി ടിക്കറ്റ് ഉൾപ്പെടെയുള്ള പദ്ധതികളാണ് ഫിലം ചേമ്പറിന്റെ ആലോചനയിലുള്ളത്. താരതമ്യേന പ്രേക്ഷകർ കുറയുന്ന ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ പകുതിനിരക്കിൽ ടിക്കറ്റ് നൽകുന്ന പദ്ധതിയാണ് ആലോചിക്കുന്നത്. വെള്ളിയാഴ്ച എറണാകുളത്ത് ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ നടന്ന സിനിമാസംഘടനകളുടെ യോഗത്തിലാണ് ഈ ആശയം ഉയർന്നത്.

സിനിമാരംഗത്തെ പ്രതിസന്ധികൾ പരിഹരിക്കാൻ വിവിധസംഘടനകളിലെ അംഗങ്ങളെ ചേർത്ത് അച്ചടക്കസമിതി രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു. താരപ്രതിഫലത്തിലും താരങ്ങളുടെ കരാർലംഘനത്തിലും ശക്തമായ നടപടി സ്വീകരിക്കും. മോഹൻലാലിന്റെ നേതൃത്വത്തിൽ അടുത്തമാസം വീണ്ടും ഈ വിഷയത്തിൽ ചർച്ച നടക്കും.

ALSO READ- ഇറങ്ങിയ ചിത്രങ്ങളെല്ലാം വൻഹിറ്റ്; പ്രതിഫലം കുത്തനെ കൂട്ടി നയൻതാര!

പുതിയ റിലീസ് സിനിമകൾ ടെലഗ്രാം പോലുള്ള ആപ്പുകളിൽ വരുന്നതിനെതിരേ കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായി ഫിലിം ചേമ്പർ പ്രസിഡന്റ് ജി സുരേഷ് കുമാർ പറഞ്ഞു.

അമ്മ, മാക്ട, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഫിയോക്ക്, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾ യോഗത്തിൽ പങ്കെടുത്തു.

Exit mobile version