നയൻതാര വിവാഹത്തിന് ക്ഷണിച്ചു; ഞാൻ പോയില്ല, തിരക്കിലായിരുന്നു: ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത് ഓണക്കാലത്ത് വൻ ഓളമുണ്ടാക്കിയ ചിത്രമാണ് ലൗ ആക്ഷൻ ഡ്രാമ. നിവിൻ പോളി നായകനായി എത്തിയ ചിത്രത്തിൽ നയൻതാരയായിരുന്നു നായിക. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹം ചെയ്തിരുന്നു. ഇന്ത്യൻ സിനിമാരംഗത്തെ തന്നെ പ്രമുഖർ പങ്കെടുത്ത വിവാഹം സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു.

ഇപ്പോഴിതാ അഭിമുഖങ്ങളിലൂടെ രസിപ്പിക്കുന്ന ധ്യാൻ ശ്രീനിവാസൻ നയൻതാരയുടെ വിവാഹത്തിൽ പങ്കെടുക്കാത്തതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. നയൻസിന്റെ വിവാഹചടങ്ങിൽ മലയാള സിനിമയിൽ നിന്ന് ദിലീപ്, സത്യൻ അന്തിക്കാട് തുടങ്ങിയവർ മാത്രമാണ് പങ്കെടുത്തത്.

also read- അച്ഛൻ മദ്യപിച്ചെത്തി അമ്മയുമായി വഴക്കിടുന്നത് കണ്ട് ഭയന്ന് രാത്രി തോട്ടത്തിൽ ഒളിച്ചു; പാമ്പ് കടിയേറ്റു നാലു വയസുകാരിക്ക് ദാരുണമരണം

അതേസമയം, വിവാഹത്തിന് നയൻതാര ക്ഷണിച്ചിരുന്നില്ലേ എന്ന ചോദ്യത്തിന് രസകരമായാണ് ധ്യാൻ പ്രതികരിക്കുന്നത്. ‘എന്നെ വിവാഹത്തിന് വിളിച്ചിരുന്നു, ഞാൻ പോയില്ല, വേണ്ടെന്ന് വച്ചു. പ്രസ്മീറ്റിന്റെയും അഭിമുഖത്തിന്റെയും തിരക്കാണെന്ന് പറഞ്ഞു’- ധ്യാൻ പറയുന്നു.

പ്രകാശം പറക്കട്ടെ എന്ന ചിത്രമാണ് ദ്യാനിന്റെ തിരക്കഥയിൽ അടുത്തതായി വരാൻ പോകുന്ന ചിത്രം. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിലായിരുന്നു ധ്യാനിന്റെ പ്രതികരണം. ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 17ന് റിലീസാകുന്നു.

Exit mobile version