കല്യാണം കഴിഞ്ഞു കുഞ്ഞുള്ളതുകൊണ്ട് ചെറിയ വേഷത്തിലേക്ക് വിളിച്ചു; പോയില്ലെന്ന് നടി ശിവദ

മലയാളിത്തമുള്ള മുഖവും അഭിനയവും കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ശിവദ. സു സു സുധി വാത്മീകം ചിത്രത്തിലെ അഭിനയമാണ് ശിവദയ്ക്ക് ഏറെ ആരാധാകരെ സമ്മാനിച്ചത്. ഇപ്പോഴിതാ ഭർത്താവും കുഞ്ഞുമൊക്കെയായി കുടുംബജീവിതവും നയിക്കുകയാണ് ശിവദ.

2009ൽ പുറത്തിറങ്ങിയ ആന്തോളജി ചിത്രമായ കേരള കഫേയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് ശിവദ സിനിമാലോകത്തേക്ക് എത്തിയത്. പിന്നീട് നായികാ വേഷത്തിലും എത്തി. എന്നാൽ കല്ല്യാണം കഴിഞ്ഞത് കൊണ്ട് ചെറിയ വേഷങ്ങളാണ് തന്നെ തേടി എത്തുന്നതെന്നും അവയൊക്കെ താൻ വേണ്ട എന്ന് വെച്ചെന്നും ശിവദ തുറന്നുപറയുകയാണ്. കുഞ്ഞുള്ളത് കൊണ്ട് ഒരു ചെറിയ കഥാപാത്രം ചെയ്യാൻ തന്നെ വിളിച്ചുവെന്നാണ് ശിവദയുടെ വെളിപ്പെടുത്തൽ.

‘മലയാള സിനിമകളിൽ ഞാൻ ബ്രേക്ക് എടുത്തിരുന്നെങ്കിലും ആ സമയത്ത് ഞാൻ തമിഴ് ചെയ്യുന്നുണ്ടായിരുന്നു. മലയാളം ഇല്ലെങ്കിൽ തമിഴ് ചെയ്യും, തമിഴ് ഇല്ലെങ്കിൽ മലയാളം ചെയ്യും എന്ന ഒരു ബാലൻസ് എപ്പോഴുമുണ്ട്. കല്ല്യാണം കഴിഞ്ഞതുകൊണ്ട് ഒരുപാട് കാര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. കല്ല്യാണം കഴിഞ്ഞ ആളാണല്ലോ എന്ന് പറഞ്ഞിട്ട് ഏകദേശം ഓക്കെയായ പ്രോജക്ടിന്റെ പൂജ വരെ എത്തിയിട്ട് പിന്നെ എന്നെ വേണ്ട എന്ന് വെച്ച സിനിമകളുണ്ട്.’

ALSO READ- അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പം സമൂഹ സദ്യയിൽ പങ്കെടുത്ത് മഹാലക്ഷ്മി; മൊട്ടയടിച്ച ലുക്ക് വൈറൽ

‘അതേസമയം, സംവിധായകൻ പ്രജീഷേട്ടൻ, രഞ്ജിത്തേട്ടനെ പോലുള്ളവരൊക്കെ എന്നെ വിശ്വസിച്ച് ആ കഥാപാത്രം ശിവദ തന്നെ ചെയ്യണം, കല്ല്യാണം കഴിഞ്ഞു കുഞ്ഞുണ്ട് എന്നതല്ല പ്രശ്‌നം. നിങ്ങൾ ഈ കഥാപാത്രം ചെയ്യാൻ തയ്യാറാണെങ്കിൽ ചെയ്യാം എന്ന് പറയുന്ന ആൾക്കാരുമുണ്ട്.’

സുസു സുധി വാത്മീകം എന്ന സിനിമ വരെയാണ് ഞാൻ കല്ല്യാണത്തിന് മുമ്പ് ചെയ്തത്. ബാക്കി സിനിമകളെല്ലാം കല്ല്യാണത്തിന് ശേഷം ചെയ്തതാണ്. കൂടുതൽ പടങ്ങളും കല്ല്യാണത്തിന് ശേഷം ചെയ്ത പടങ്ങളാണെന്ന് ശിവദ വിശദീകരിക്കുന്നു.

Exit mobile version