അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പം സമൂഹ സദ്യയിൽ പങ്കെടുത്ത് മഹാലക്ഷ്മി; മൊട്ടയടിച്ച ലുക്ക് വൈറൽ

താരദമ്പതികളായ ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം. അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പമുള്ള താരപുത്രി ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. ക്ഷേത്രത്തിലെ സമൂഹ സദ്യയിൽ പങ്കെടുക്കുന്ന കാവ്യയും അമ്മയും മഹാലക്ഷ്മിയുമാണ് വീഡിയോയിലുള്ളത്. മകൾക്ക് കാവ്യ ചോറ് വാരിക്കൊടുക്കുകയാണ്. തല മൊട്ടയടിച്ച താരപുത്രി സോഷ്യൽമീഡിയയുടെ മനംകവരുകയാണ്.

also read- ജാഡക്കാരൻ എന്ന പട്ടം ചാർത്തികൊടുക്കാൻ ശ്രമിക്കുന്നവരോട്; ഷാഫി കൊല്ലത്തിന് നേരെ നടക്കുന്ന സൈബർ ആക്രമണത്തെ എതിർത്ത് സലീം കൊടത്തൂർ

2016 നവംബർ 25നാണ് ദിലീപും കാവ്യയും വിവാഹിതരായത്. 2018 ഒക്ടോബർ 19നാണ് മഹാലക്ഷ്മി ജനിച്ചത്. വിജയദശമി ദിനത്തിൽ ജനിച്ചതുകൊണ്ടാണ് കുട്ടിക്ക് മഹാലക്ഷ്മി എന്ന പേര് നൽകിയതെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. ചേച്ചി മീനാക്ഷിയുടെ പേരിന് യോജിച്ച പേരായതിനാൽ മഹാലക്ഷ്മി എന്ന പേര് ദിലീപ് തെരഞ്ഞെടുത്താണെന്നും സൂചനയുണ്ട്.

Exit mobile version