ശബരിമലയില്‍ ദര്‍ശനം നടത്തി ദിലീപും സുഹൃത്ത് ശരത്തും; മേല്‍ശാന്തിയെയും തന്ത്രിയെയും നേരില്‍ കണ്ടു

പത്തനംതിട്ട: നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. സുഹൃത്ത് ശരത്തിനൊപ്പമാണ് ദിലീപ് ശബരിമലയിലെത്തിയത്. വ്യാഴാഴ്ച രാത്രിയോടെ ശബരിമലയില്‍ എത്തിയ താരം, ദേവസ്വം ബോര്‍ഡ് ഗെസ്റ്റ്ഹൗസില്‍ തങ്ങുകയായിരുന്നു.

തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് സന്നിധാനത്ത് എത്തിയത്. കഴിഞ്ഞ ഏപ്രില്‍ മാസവും ദിലീപ് ശബരിമലയില്‍ എത്തിയിരുന്നു. ശബരിമലയില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടത്തി.

കൂടാതെ, മേല്‍ശാന്തിയെയും തന്ത്രിയെയും നേരില്‍ കാണുകയും ചെയ്തതിന് ശേഷമാണ് മടക്കം.

also read- ശ്വാസം മുട്ടിച്ചു കൊന്നു,ഹൃദയാഘാതമെന്ന് വീട്ടുകാരെ അറിയിക്കും; കാമുകന് അയച്ച സന്ദേശം തെളിവായി; അച്ഛനെ അമ്മ കൊലപ്പെടുത്തിയതെന്ന് തെളിയിച്ച് മകള്‍ ശ്വേത

ദിലീപിന്റെ പുതിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. റാഫി സംവിധാനം ചെയ്യുന്ന വോയ്‌സ് ഓഫ് സത്യനാഥന്‍ ആണ് ദിലീപ് ചിത്രം. ജോജു ജോര്‍ജ്, വീണ നന്ദകുമാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

Exit mobile version