ശരിയാണ്, കൂടുതൽ വെളിച്ചം കണ്ടുതുടങ്ങി, പക്ഷെ കാഴ്ച്ച ശക്തി കിട്ടിയിട്ടില്ല; വാർത്തകൾ അടിസ്ഥാന രഹിതമെന്ന് വൈക്കം വിജയലക്ഷ്മി, അമേരിക്കയിൽ ചികിത്സ തുടരുന്നു

തനിക്ക് കാഴ്ച ശക്തി കിട്ടിയെന്ന് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി. പ്രമുഖ മധ്യമത്തോടയിരുന്നു അവരുടെ പ്രതികരണം. ഇരുട്ടുവീണ ജീവിതത്തിൽ വൈക്കം വിജയലക്ഷ്മിക്ക് സംഗീതമായിരുന്നു വെളിച്ചം. അടുത്തിടെയാണ്  വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച ഉടൻ ലഭിക്കുമെന്ന തരത്തില്‍ സോഷ്യൽ മീഡിയയിൽ വാർത്തകൾ നിറഞ്ഞത്.

ചില ഓൺലൈൻ പോർട്ടലുകളും യൂട്യൂബ് ചാനലുകളും വാർത്ത നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് വാർത്തകൾ സത്യമല്ലെന്ന് വെളിപ്പെടുത്തി വൈക്കം വിജയലക്ഷ്മി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ലഘു വിഡിയോയിലൂടെയാണ് സത്യാവസ്ഥ പങ്കുവച്ചത്.

കൂടുതൽ വെളിച്ചം കണ്ടുതുടങ്ങി എന്നല്ലാതെ കാഴ്‍ച ശക്തി കിട്ടിയിട്ടില്ലന്ന് അവർ പറയുന്നു. അമേരിക്കയിൽ പോയി കൂടുതൽ ചികിത്സ നടത്തിയാൽ മാത്രമേ കാഴ്‍ച കിട്ടുകയുമുള്ളുവെന്നും വിജയലക്ഷ്മി കൂട്ടിച്ചേർത്തു.

വൈക്കം വിജയലക്ഷ്മിയുടെ വാക്കുകൾ;

വാർത്തകൾക്കു പിന്നാലെ എനിക്കു നിരവധി ഫോൺ കോളുകൾ വരുന്നുണ്ട്. തെറ്റിദ്ധാരണയുടെ പേരിൽ പ്രചരിക്കുന്ന വാർത്ത ആരും വിശ്വസിക്കരുത്.  ‘യുട്യൂബില്‍ ഒരു വാര്‍ത്ത കണ്ട് ധാരാളം ആളുകള്‍ വിളിക്കുന്നുണ്ട്. പക്ഷേ ആ വാര്‍ത്ത ശരിയല്ല. എനിക്ക് കണ്ണിന് കാഴ്ച കിട്ടിയിട്ടില്ല. ഇപ്പോള്‍ അമേരിക്കയില്‍ ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്.

മരുന്ന് കഴിക്കുന്നതിന്റെ പുരോഗതിയുണ്ട്. കൂടുതല്‍ വെളിച്ചം കണ്ടു തുടങ്ങിയെന്നല്ലാതെ കാഴ്ച  കിട്ടിയിട്ടില്ല. അടുത്ത വര്‍ഷം അമേരിക്കയില്‍ പോയി ബാക്കി ചികിത്സകള്‍ കൂടി നടത്തിയ ശേഷമേ കാഴ്ച ലഭിക്കൂ. 

അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് ആയിരം രൂപ: ഉത്തരാഖണ്ഡില്‍ പ്രഖ്യാപനങ്ങളുമായി അരവിന്ദ് കെജ്രിവാള്‍

ആരോ തെറ്റിധാരണയുടെ പുറത്തായിരിക്കും എനിക്കു കാഴ്ച ലഭിച്ചുവെന്ന വാര്‍ത്ത കൊടുത്തത്. ആ വാര്‍ത്ത ആരും വിശ്വസിക്കരുത്. എല്ലാം ശരിയായതിനു ശേഷം ഞാൻ തീർച്ചയായും വിളിച്ച് അറിയിക്കുന്നതാണ്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന എനിക്കൊപ്പമുണ്ടായിരിക്കണം’,

Exit mobile version