‘തീയ്യേറ്ററുകള്‍ക്കും സിനിമയ്ക്കും എനിക്കും കാവലായതിന് നന്ദി’ കൂപ്പുകൈകളോടെ സുരേഷ് ഗോപി

Suresh Gopi | Bignewslive

ഒരു ഇടവേളയ്ക്ക് ശേഷം തിയറ്ററിലെത്തിയ സുരേഷ്‌ഗോപി ചിത്രം കാവല്‍ മികച്ച അഭിപ്രായം തേടി മുന്‍പോട്ടു പോവുകയാണ്. താരത്തിന്റെ ശക്തമായ തിരിച്ചുവരവെന്നാണ് ആരാധകരുടെ പക്ഷം. ഇതിന് പിന്നാലെ മലയാളികള്‍ക്ക് നന്ദിയുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ നന്ദി പ്രകടനം.

‘നന്ദി!തിയേറ്ററുകള്‍ക്ക് കാവലായതിന്. നമ്മുടെ സിനിമയ്ക്ക് കാവലായതിന്..എനിക്ക് കാവലായതിന്..’ അദ്ദേഹം കുറിച്ചു. സുരേഷ് ഗോപിയുടെ ഒറ്റയാന്‍ പ്രകടനമാണ് സിനിമയുടെ കരുത്ത്. തമ്പാനായി കഥയിലുടനീളം താരം നിറയുന്നുണ്ട്.

മലയാള സിനിമയുടെ ഫയര്‍ ബ്രാന്‍ഡ് സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകളും ആക്ഷന്‍ രംഗങ്ങള്‍കൊണ്ടും സമ്പന്നമായ ‘കാവല്‍’ ഒരു പ്രതികാര കഥയാണ് പറയുന്നത്. നിഥിന്‍ രണ്‍ജി പണിക്കരാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

നന്ദി
തിയേറ്ററുകള്‍ക്ക് കാവലായതിന്..
നമ്മുടെ സിനിമയ്ക്ക് കാവലായതിന്..
എനിക്ക് കാവലായതിന്..

Exit mobile version