സിനിമ വ്യവസായത്തിന് വെല്ലുവിളിയായി തമിഴ്‌റോക്കേഴ്‌സ്; തീയറ്ററില്‍ എത്തിയതിന് പിന്നാലെ ക്രിസ്മസ് ചിത്രങ്ങളുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍

മുംബൈ: ഇന്ന് തീയറ്ററുകളില്‍ എത്തിയ ക്രിസ്മസ് ചിത്രങ്ങളുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. ഷാരൂഖ് ഖാന്‍ ചിത്രം സീറോ, ധനുഷ് ചിത്രം മാരി 2 എന്നിവയുടെ വ്യാജ പതിപ്പുകളാണ് തമിഴ്‌റോക്കേഴ്‌സ് വെബ്‌സൈറ്റില്‍ എത്തിയിരിക്കുന്നത്.

സീറോ, മാരി 2 എന്നിവയ്ക്കു പുറമേ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വിജയ് സേതുപതി ചിത്രം സീതക്കാതി, ഹോളിവുഡ് ചിത്രം അക്വാമാന്‍, മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ എന്നിവയും തമിഴ്‌റോക്കേഴ്‌സില്‍ എത്തിയിരുന്നു. രജനീകാന്തിന്റെ ബിഗ്ബജറ്റ് ചിത്രം 2.0യും റിലീസ് ദിവസം തന്നെ ഇന്റര്‍നെറ്റിലെത്തിയിരുന്നു.

വെബ്‌സൈറ്റിനെതിരേ ഓരോ തവണ നടപടി സ്വീകരിക്കുമ്പോഴും, മറ്റു പ്രോക്‌സി സെര്‍വറുകള്‍ വഴി ചിത്രങ്ങളുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുകയാണ് തമിഴ്‌റോക്കേഴ്‌സ്.

Exit mobile version