ഷാരൂഖ് ഖാന്‍ കുള്ളനായത് ഇങ്ങനെ; സീറോയുടെ മേയ്ക്കിങ് വീഡിയോ പുറത്തിറങ്ങി

മൂന്നടി പൊക്കത്തിലുള്ള ഷാരൂഖ് ആണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം

ഷാരൂഖ് ഖാന്‍ നായകനായി എത്തിയ പുതിയ ചിത്രം സീറോയുടെ മേയ്ക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. ചിത്രത്തില്‍ കുള്ളനായാണ് ഷാരൂഖ് എത്തിയത്. തീയ്യേറ്ററുകളില്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ഉള്ളത്.

മൂന്നടി പൊക്കത്തിലുള്ള ഷാരൂഖ് ആണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. ബൗവാ സിംഗ് എന്നാണ് ‘സീറോ’യില്‍ ഷാരൂഖ് ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

‘തനു വെഡ്‌സ് മനു’ എന്ന ചിത്രത്തിന് ശേഷം ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത ചിത്രമാണ് ‘സീറോ’. കത്രീന കൈഫ്, അനുഷ്‌ക ശര്‍മ്മ, മാധവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കത്രീനയ്ക്കും അനുഷ്‌കയ്ക്കും ഒപ്പമുള്ള ഷാരൂഖിന്റെ രണ്ടാമത്തെ ചിത്രമാണിത്.

Exit mobile version