ആഷിക്കേ, നമുക്ക് ആ ടിപ്പുവിന്റെ കഥ സിനിമ ആക്കിയാലോ; പൃഥ്വിരാജിനേയും ആഷിക്ക് അബുവിനേയും പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

മുൻപ് പ്രഖ്യാപിച്ച ‘വാരിയംകുന്നൻ’ സിനിമയിൽ നിന്ന് സംവിധായകൻ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിൻമാറിയതിന് പിന്നാലെ ഇരുവരെയും പരിഹസിച്ച് വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ട്രോൾ രൂപത്തിലുളള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ശ്രീജിത്തിന്റെ പ്രതികരണം.

‘രാജുമോൻ: ആഷിക്കേ, നമുക്ക് ആ ടിപ്പുവിന്റെ കഥ സിനിമ ആക്കിയാലോ?’.–മഹേഷിന്റെ പ്രതികാരത്തിൽ നിന്നുളള ചിത്രം പങ്കുവച്ച് ശ്രീജിത്ത് കുറിച്ചു.

ഇതിനു മുമ്പും ഈ വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചിരുന്നു. ‘പൃഥ്വിരാജ് പിന്മാറി. റഹിം നായകനാകും’…എന്നായിരുന്നു ശ്രീജിത്തിന്റെ ആദ്യ പ്രതികരണം.

ഇതിനിടെ, അതേസമയം വാരിയംകുന്നൻ സിനിമയിൽ നിന്നും പിന്മാറിയ പൃഥ്വിയെയും ആഷിക്കിനെയും പരിഹസിച്ച് ടി സിദ്ദിഖും മറ്റ് രാഷ്ട്രീയനേതാക്കളും രംഗത്തുവന്നിരുന്നു. വാഴപ്പിണ്ടി ജ്യൂസ് പൃഥ്വിരാജിനും ആഷിക്ക് അബുവിനും നിർദേശിക്കുന്നു എന്നായിരുന്നു ടി സിദ്ദിഖിന്റെ വിമർശനം.

Exit mobile version