ഇത് ചെറിയൊരു സർപ്രൈസ്; ‘പാപ്പൻ’ ലുക്ക് പങ്കുവെച്ച് സുരേഷ് ഗോപി

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് പാപ്പൻ. പാപ്പൻ സിനിമയിലെ കഥാപാത്രത്തിന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി.

ചെറിയൊരു സർപ്രൈസ് എന്നു കുറിച്ചുകൊണ്ടാണ് താരം പുതിയ ലുക്ക് പങ്കുവെച്ചിരിക്കുന്നത്.ഗോകുൽ സുരേഷും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഒരുമിയ്ക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തെയാണ് പാപ്പനിൽ സുരേഷ് ഗോപി അവതരിപ്പിയ്ക്കുന്നത്.

നൈല ഉഷ, സണ്ണി വെയ്ൻ, നീതാ പിള്ള തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. മആർ ജെ ഷാൻ, ജേക്സ് ബിജോയ്, അജയ് ഡേവിഡ് കാച്ചപ്പിള്ളി തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിർമാണം.

 

Exit mobile version