കോവിഡ് നിയന്ത്രണം ലംഘിച്ച് ഷൂട്ടിംഗ്, മലയാളത്തിലെ പ്രമുഖ സീരിയല്‍ താരങ്ങള്‍ അറസ്റ്റില്‍, അറസ്റ്റ് ചെയ്തത് വര്‍ക്കലയിലെ റിസോര്‍ട്ടില്‍ നിന്ന്

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണം ലംഘിച്ച് റിസോര്‍ട്ടില്‍ ഷൂട്ടിംഗ് നടത്തിയ സീരിയല്‍ താരങ്ങള്‍ അറസ്റ്റില്‍. ലോക്ക്ഡൗണ്‍ ലംഘനം നടത്തിയതിനാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. വര്‍ക്കലയിലെ റിസോര്‍ട്ടില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീതാകല്യാണം എന്ന സീരിയലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന താരങ്ങളും പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്. നിയന്ത്രണങ്ങള്‍ ലംഘിച്ച് റിസോര്‍ട്ടില്‍ ഷൂട്ടിങ് നടത്തുന്ന വിവരം അറിഞ്ഞ് പോലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. സീരീയല്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് റിസോര്‍ട്ട് അയിരൂര്‍ പോലീസ് സീല്‍ ചെയ്തു.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഷൂട്ടിംഗ് ഉള്‍പ്പെടെ ആള്ക്കൂട്ടം കൂടാന്‍ സാധ്യതയുള്ള പരിപാടികള്‍ നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് സീരിയല്‍ പ്രവര്‍ത്തകരുടെ ഷൂട്ടിംഗ്.

Exit mobile version