മാതാപിതാക്കളുടെ വേര്‍പിരിയല്‍ എന്നെ നിരാശയാക്കിയില്ല, മറിച്ച് ആവേശമായിരുന്നു; ശ്രുതി ഹാസന്‍ പറയുന്നു

Shruti Haasan | Bignewslive

മാതാപിതാക്കളുടെ വിവാഹമോചനത്തില്‍ സ്വന്തം നിലപാട് അറിയിച്ച് നടിയും കമല്‍ഹാസന്റെ മകളുമായ ശ്രുതി ഹാസന്‍. ശ്രുതിയുടെ ജനനത്തിന് ശേഷമാണ് കമല്‍ ഹാസനും സരികയും വിവാഹിതരാകുന്നത്. 16 വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് 2004 ല്‍ ഇവര്‍ ഓദ്യോഗികമായി വേര്‍പിരിയുകയായിരുന്നു.

മാതാപിതാക്കളുടെ വിവാഹമോചനം ഒരു കുട്ടിയെന്ന നിലയില്‍ തന്നെ നിരാശയിലേക്ക് തള്ളിവിട്ടില്ല, മറിച്ച് ഉണ്ടാക്കിയത് ആവേശമായിരുന്നുവെന്ന് ശ്രുതി കൂട്ടിച്ചേര്‍ത്തു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

ശ്രുതി ഹാസന്റെ വാക്കുകള്‍;

‘എനിക്ക് സങ്കടം ഉണ്ടായിരുന്നില്ല. രണ്ടു വ്യക്തികള്‍ക്ക് ഒരുമിച്ച് പോകാന്‍ സാധിക്കില്ലെങ്കില്‍ പരസ്പര സമ്മതത്തോടെ പിരിയുന്നതല്ലേ നല്ലത്. അവര്‍ വേര്‍പിരിഞ്ഞതില്‍ എനിക്ക് സന്തോഷമായിരുന്നു. രണ്ടു പേരും സ്വതന്ത്ര വ്യക്തികളായി ജീവിക്കുന്നതില്‍ എനിക്ക് ആവേശമാണ് തോന്നിയത്. ഞാന്‍ എന്റെ അച്ഛനോട് കൂടുതല്‍ ആത്മബന്ധം കാത്തുസൂക്ഷിക്കുന്നു. മാതാപിതാക്കള്‍ എന്ന നിലയില്‍ രണ്ടുപേരും അവരുടെ കടമകള്‍ കൃത്യമായി ചെയ്യുന്നു. അവര്‍ ഒരുമിച്ച് ഉണ്ടായിരുന്നതിനേക്കാള്‍ നല്ല ജീവിതമാണ് ഇപ്പോള്‍ ഇരുവരും നയിക്കുന്നത്.

Exit mobile version