ഹര്‍ത്താലിനെ വെല്ലാന്‍ ‘ഒടിയന്‍’: പുലര്‍ച്ചെ 4 മണി മുതല്‍ തീയ്യേറ്ററുകളില്‍

കൊച്ചി: നാളെ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ വെല്ലുവിളിച്ച് ഒടിയന്‍ സിനിമ വെളളിയാഴ്ച പുലര്‍ച്ചെ മുതല്‍ തീയ്യേറ്ററുകളിലെത്തും. ഷോ മാറ്റി വച്ചാല്‍ സിനിമയുടെ വിജയത്തെ തന്നെ ബാധിക്കുമെന്ന് കണ്ടാണ് ഈ തീരുമാനം.

പുലര്‍ച്ചെ 4 മണിക്കാണ് ആദ്യ ഷോ തുടങ്ങുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ രാത്രിയോടെ തന്നെ വിവിധ നഗരങ്ങളില്‍ തമ്പടിച്ച് തുടങ്ങിയിട്ടുണ്ട്. സിനിമാ സംഘടനകളും തീയ്യേറ്റര്‍ ഉടമകളും ഒടിയന്റെ റിലീസിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.

Exit mobile version