‘ഒടിയനെ’ പകുതിക്ക് നിര്‍ത്തിച്ച് ബിജെപി പ്രവര്‍ത്തകര്‍

സിനിമ ഓടിച്ചാല്‍ തീയറ്റര്‍ കത്തിക്കുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു

തൃശൂര്‍: ബിജെപി പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂരില്‍ ഒടിയന്‍ സിനിമ പ്രദര്‍ശനം നിര്‍ത്തിച്ചു. പ്രകടനവുമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ കാര്‍ണിവല്‍ തീയ്യേറ്ററില്‍ സിനിമ പകുതിക്ക് വെച്ച്
നിര്‍ത്തിക്കുകയും തിയേറ്റര്‍ പൂട്ടിക്കുകയുമായിരുന്നു.

ഇതിനെതിരെ മോഹന്‍ലാല്‍ ഫാന്‍സ് മുദ്രാവാക്യം വിളിച്ചു പ്രതിഷധിച്ചു. തുടര്‍ന്ന് സ്ഥലത്ത് ബിജെപി പ്രവര്‍ത്തകരും മോഹന്‍ലാല്‍ ഫാന്‍സും തമ്മില്‍ വാക്കേറ്റവും ചെറിയ തോതില്‍ സംഘര്‍ഷവും ഉണ്ടായി. സിനിമ ഓടിച്ചാല്‍ തീയറ്റര്‍ കത്തിക്കുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.

Exit mobile version