‘നാട്ടില്‍ വിലയില്ല, വിലയുണ്ടാക്കാന്‍ ഈ ഒടിയന്‍ അങ്ങ് എടുത്തു’: ഒടിയന്‍ പ്രതിമ മോഷ്ടിച്ച് യുവാവ്

പാലക്കാട്: നാട്ടില്‍ ഒരു വിലയുമില്ല, നാട്ടില്‍ ഒരു വിലയുണ്ടാക്കാന്‍ ഒടിയന്‍ പ്രതിമ മോഷ്ടിച്ച് യുവാവ്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആണ് ഇക്കാര്യം പങ്കുവച്ചത്.
‘ഒരു ഒടിയന്‍ ആരാധകന്‍ ചെയ്ത പണി നോക്കൂ..’ എന്ന് കുറിച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഓഡിയോ സന്ദേശമാണ് സംവിധായകന്‍ പങ്കുവച്ചത്.

‘നാട്ടില്‍ എനിക്കൊരു വിലയുമില്ല സാര്‍, അതുകൊണ്ടാണ് ഒടിയന്‍ പ്രതിമ എടുത്തുകൊണ്ട് വീട്ടില്‍ വച്ചത്. നാട്ടില്‍ ഒരു വിലയുണ്ടാക്കാന്‍ ചെയ്തതാണ്.’ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പങ്കുവച്ച ഓഡിയോയില്‍ പറയുന്നതിങ്ങനെയാണ്.

‘പാലക്കാട് ഓഫീസിനു മുന്നില്‍ ഒടിയന്മാര്‍ രണ്ടുണ്ട്. ഒടിയന്‍ സിനിമയുടെ പ്രചരണത്തിനുണ്ടാക്കിയ ലാലേട്ടന്റെ ശില്‍പങ്ങളില്‍ രണ്ടെണ്ണം. ഈ ഒടിയന്മാരെ കാണാനും സെല്‍ഫി എടുക്കാനുമെല്ലാം പലരും വരുന്നതാണ്.

കല്യാണ വീഡിയോകളും ഇവിടെ പതിവായി ചിത്രീകരിക്കാറുണ്ട്. ഒടിയന്‍ സന്ദര്‍ശകര്‍ വര്‍ദ്ധിച്ചപ്പോള്‍ ഞങ്ങള്‍ കുറച്ച് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ശില്‍പ്പം പ്രദര്‍ശിപ്പിച്ചാലോ എന്നൊക്കെ ആലോചിക്കുകയായിരുന്നു. അതിനിടയിലാണ് ഈ സംഭവം..കഴിഞ്ഞ ഞായര്‍ അവധി കഴിഞ്ഞു വന്നപ്പോഴുണ്ട്. അതില്‍ ഒരു ഒടിയനില്ല. പിന്നാലെ ഫോണില്‍ എത്തിയ മെസേജാണിത്.’ എന്നാണ് അദ്ദേഹം കുറിച്ചത്.

Exit mobile version