‘താരങ്ങളുടെ അഭിനയം ഒന്നിനൊന്ന് മെച്ചം, പണി അറിയാത്തവന്‍ പണിഞ്ഞ് ചിത്രം അഞ്ച് പൈസയ്ക്ക് ഇല്ല’ ശ്രീകുമാറിന്റെ കഴിവുകേട് വ്യക്തമാക്കി ഒടിയന്‍’ സോഷ്യല്‍മീഡിയയില്‍ ‘കുടുങ്ങി’ സംവിധായകന്‍

അക്ഷരാര്‍ത്ഥത്തില്‍ പൊളി പടം എന്നു മാത്രം പറയാം.

മോഹന്‍ലാല്‍ ആരാധകര്‍ മാത്രമല്ല കേരളക്കര ഒന്നടങ്കം കാത്തിരുന്ന ചിത്രമാണ് ഒടിയന്‍. അത്രമേല്‍ പ്രമോഷനും മറ്റും ചിത്രത്തിനു ലഭിച്ചിരുന്നു എന്നു വേണം പറയാന്‍. പക്ഷേ ആദ്യ ദിനത്തില്‍ തന്നെ വന്‍ വിമര്‍ശനങ്ങളും മറ്റുമാണ് ഉയരുന്നത്. അതിന് വഴിവെച്ചത് ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നു തന്നെ പറയാം. ചിത്രം ഇറങ്ങും മുന്‍പേ 100കോടി സ്വന്തമാക്കി എന്നാണ് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്. ഇത് ലോകത്തിലെ തന്നെ വലിയ തള്ളാണെന്നും ഇനി ഇതുപോലെ ആവര്‍ത്തിക്കരുതെന്നും പറഞ്ഞു കൊണ്ടാണ് നിരവധി പേര്‍ രംഗത്തെത്തിയത്.

അവയെല്ലാം മാറ്റിവെച്ച് മോഹന്‍ലാല്‍ ചിത്രം കാണാമെന്ന് പറഞ്ഞു കൊണ്ട് ഇറങ്ങിതിരിച്ചു. പക്ഷേ ഫലം നിരാശ എന്നു പറയാനേ സാധിക്കൂ. അക്ഷരാര്‍ത്ഥത്തില്‍ പൊളി പടം എന്നു മാത്രം പറയാം. താരങ്ങള്‍ അവരുടെ വേഷങ്ങള്‍ ഭംഗിയായി ചെയ്തുവെങ്കിലും ചിത്രം പാളിയത് അതിന്റെ സംവിധാനത്തില്‍ ആയിരുന്നു. എത്ര നല്ല കഥയില്ലാത്ത സിനിമ ആയാലും സംവിധാനത്തിന്റെ മികവ് കൊണ്ട് ഹിറ്റ് ലിസ്റ്റില്‍ കയറിയ ഒത്തിരി സിനിമകള്‍ ഉണ്ട്. ഇത്ര നല്ല ചിത്രമായിട്ടും ഇത്രയ്ക്കും വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നത് ശ്രീകുമാറിന്റെ കഴിവു കേട് മാത്രമാണെന്നാണ് പ്രേക്ഷകരില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും ഉയരുന്നത്.

ലോകമെമ്പാടും മൂവായിരത്തിയഞ്ഞൂറ് സ്‌ക്രീനുകളിലായി എത്തിയ ചിത്രം ഇരുന്നൂറ് കോടി ക്ലബ്ബിലെത്തുമെന്നാണ് അണിയറക്കാരുടെ അവകാശവാദം. ബിജെപി നടത്തുന്ന സംസ്ഥാന ഹര്‍ത്താലിനെ പോലും വകവെയ്ക്കാതെ പുലര്‍ച്ചെ തന്നെ തീയ്യേറ്ററുകളില്‍ ആരാധകരുടെ തള്ളിക്കയറ്റമായിരുന്നു. പക്ഷേ ആ ആവേശം ആദ്യം മാത്രമാണ് നിലനിന്നിരുന്നത്. ആദ്യ ആവേശവും മറ്റും നിമിഷങ്ങളിലാണ് മാറിമറഞ്ഞത്. ചിത്രം കഴിഞ്ഞ് ഇറങ്ങിയതിനു പിന്നാലെ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്കില്‍ പൊങ്കാല ഇടുകയാണ് ആരാധകര്‍.

ഒടിയന്‍ തീയ്യേറ്റര്‍ ലിസ്റ്റ് എന്ന തലവാചകത്തില്‍ ശ്രീകുമാര്‍ മേനോന്‍ ഇട്ട പോസ്റ്റിന് താഴെ ചിത്രത്തെ അനുകൂലിച്ചും വിമര്‍ശിച്ചുമുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെടുകയാണ്. ജന്മം ചെയ്താല്‍ രാവിലെ എഴുന്നേല്‍ക്കാത്ത താന്‍ ഇന്ന് പുലര്‍ച്ചെ സിനിമ കാണാന്‍ പോയി എന്ന് തുടങ്ങി നിരവധി നെഗറ്റീവ് കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഹര്‍ത്താലില്‍ നിന്ന് ഒടിയനെ ഒഴിവാക്കി സഹായിച്ച ബിജെപിയെയും താങ്കള്‍ ചതിച്ചു എന്ന മട്ടിലുളള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. എല്ലാം ഒത്തുവന്ന നല്ലൊരു അവസരം ശ്രീകുമാര്‍ മേനോന്‍ പാഴാക്കിയെന്നാണ് എല്ലാവരുടെയും അഭിപ്രായം.

മോഹന്‍ലാലിന്റെ പ്രകടനത്തെ ആരും മോശം പറയുന്നില്ലെങ്കിലും ഒരുപാട് പെര്‍ഫോമന്‍സിനുള്ള സാധ്യത സംവിധായകന്‍ ഇല്ലാതാക്കി എന്ന് അഭിപ്രായമുണ്ട്. ഹര്‍ത്താലിനെ അതിജീവിച്ച് സിനിമ കാണുമെന്ന് മോഹന്‍ലാല്‍ ആരാധകര്‍ പറഞ്ഞിരുന്നു. സിനിമയെ പിന്തുണച്ച് നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്രയ്ക്ക് ആവേശം കാണിക്കേണ്ടായിരുന്നു ചിത്രം കഴിഞ്ഞ് ഇറങ്ങിയവര്‍ക്ക് പറയാനുള്ളത്.

Exit mobile version