‘ഞാന്‍ അന്നേ പറഞ്ഞതല്ലേ ഈ പാട്ടിന് ലാലേട്ടന് അവാര്‍ഡ് കിട്ടുമെന്ന്’; സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

റെഡ് എഫ്എം മലയാളം മ്യൂസിക്കിന്റെ ഇത്തവണത്തെ മികച്ച സെലിബ്രിറ്റി ഗായകനുള്ള അവാര്‍ഡ് ലഭിച്ചത് മലയാലത്തിന്റെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലിന് ആയിരുന്നു. കവിയൂര്‍ പൊന്നമ്മയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്ന ചിത്രം മോഹന്‍ലാല്‍ തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഒടിയനിലെ ‘ഏനൊരുവന്‍’ എന്ന ഗാനത്തിനാണ് ലാലേട്ടന് അവാര്‍ഡ് ലഭിച്ചത്.

ഇപ്പോഴിതാ ലാലേട്ടനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഒടിയന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ലാലേട്ടന് ഈ പാട്ടിന് അവാര്‍ഡ് ലഭിക്കുമെന്ന് താന്‍ നേരത്തേ പറഞ്ഞിരുന്നു എന്നാണ് ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

അഭിനന്ദനങ്ങള്‍ ലാലേട്ടാ.ഞാനന്നേ പറഞ്ഞതല്ലേ ഈ പാട്ടിന് ലാലേട്ടന് അവാര്‍ഡ് കിട്ടുമെന്ന്. അതിലാദ്യത്തേത് റെഡ് എഫ്എമ്മിന്റേതായി.ഞാന്‍ ലാലേട്ടനെക്കാളും സന്തോഷിക്കുന്നു. വരികളെഴുതിയ പ്രഭാവര്‍മ്മ സാറിനോടും സംഗീതം നല്‍കിയ എം.ജയചന്ദ്രനോടുമൊപ്പം സന്തോഷം പങ്കുവെയ്ക്കുന്നു.ഞാനിപ്പോഴുമോര്‍ക്കുന്നു, ലാലേട്ടന്‍ ഏറ്റവും ആസ്വദിച്ച് പടിയ പാട്ടാണിത്. ലാലേട്ടന്‍ പാടിയ പാട്ടുകളില്‍ ഏറ്റവും നല്ലത് ഈ ഗാനമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Exit mobile version