അച്ഛന്റെ പേര് ഇമ്രാന്‍ ഹാഷ്മി, അമ്മ സണ്ണി ലിയോണ്‍; വിദ്യാര്‍ഥിയുടെ പരീക്ഷ പ്രവേശനകാര്‍ഡിലെ വിവരങ്ങള്‍ കണ്ട് അന്തംവിട്ട് സര്‍വ്വകലാശാല അധികൃതര്‍, അന്വേഷണം

പറ്റ്‌ന: വിദ്യാര്‍ഥിയുടെ പരീക്ഷ പ്രവേശനകാര്‍ഡിലെ മാതാപിതാക്കളുടെ പേര് കണ്ട് ഞെട്ടിത്തരിച്ച് സര്‍വ്വകലാശാല അധികൃതര്‍. അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഇമ്രാന്‍ ഹാഷ്മിയെന്നും അമ്മയുടെ പേരിന്റെ സ്ഥാനത്ത് സണ്ണി ലിയോണ്‍ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബിഹാറിലെ മുസാഫര്‍പുറിലാണ് സംഭവം. ബിഎ രണ്ടാം വര്‍ഷ പ്രവേശന കാര്‍ഡിലാണ് 20കാരന്‍ തന്റെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഇമ്രാന് ഹാഷ്മിയെന്നും അമ്മയുടെ പേരിന്റെ സ്ഥാനത്ത് സണ്ണി ലിയോണ്‍ എന്നും രേഖപ്പെടുത്തിയിരിക്കുന്നത്.

കുന്ദന്‍ കുമാര്‍ എന്ന വിദ്യാര്‍ഥിയാണ് താരങ്ങളുടെ പേര് രക്ഷിതാക്കളുടെ സ്ഥാനത്ത് നല്കിയിരിക്കുന്നത്. നഗരത്തിലെ കുപ്രസിദ്ധി നേടിയ ചുവന്ന തെരുവ് ചതുര്‍ഭുജന്‍ സ്താന്‍ ആണ് സ്ഥലമായി നല്കിയിരിക്കുന്നതും. സംഭവത്തില്‍ സര്‍വ്വകലാശാല അന്വേഷണത്തിന് ഉത്തരവിട്ടു.

സംഭവത്തില്‍ ഉത്തരവാദി വിദ്യാര്‍ഥി തന്നെയാണെന്നാണ് അധികൃതര്‍ പറയുന്നത്. അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. പ്രവേശന കാര്‍ഡില്‍ നല്കിയിരിക്കുന്ന ആധാര്‍, മൊബൈല്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

Exit mobile version