കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി പ്രചരണത്തിനിറങ്ങി നടി അനുശ്രീ; കൊവിഡ് പ്രതിരോധങ്ങള്‍ പാടെ മറന്ന് സെല്‍ഫിയെടുക്കാന്‍ നാട്ടുകാരും

Actress Anusree | Bignewslive

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി പ്രചരണത്തിനറങ്ങി നടി അനുശ്രീ. പത്തനംതിട്ടയിലാണ് താരം പ്രചരണത്തിന് എത്തിയത്. ചെന്നീര്‍ക്കര പഞ്ചായത്ത് 12-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസിനായി സംഘടിപ്പിച്ച കുടുംബ സംഗമത്തിലാണ് അനുശ്രീ പങ്കെടുത്തത്. റിനോയ് വര്‍ഗീസുമായുള്ള ദീര്‍ഘകാല സൗഹൃദമാണ് അനുശ്രീ പ്രചരണത്തിന് എത്താന്‍ കാരണം.

റിനോയ് വര്‍ഗീസ് വിജയിച്ചാല്‍ നാടിന് വേണ്ടി അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുമെന്ന പൂര്‍ണവിശ്വാസം തനിക്കുള്ളതുകൊണ്ടാണ് പ്രചരണത്തിനെത്തിയതെന്ന് താരം പ്രതികരിച്ചു. യുഡിഎറ് സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം വിജയാശംസകള്‍ നേരുന്നതായും അനുശ്രീ പറഞ്ഞു.

അതേസമയം, കുടുംബ സംഗമത്തിനെത്തിയ അനുശ്രീക്കൊപ്പം സെല്‍ഫിയെടുക്കാന്‍ നാട്ടുകാരും ഒത്തുകൂടി. കൊവിഡ് മാനദണ്ഡങ്ങള്‍ പാടെ മറന്നാണ് താരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ നാട്ടുകാര്‍ ഇരച്ചുകയറിയത്. സാമൂഹിക അകലം മറന്ന് തിരക്കു കൂട്ടുന്ന നാട്ടുകാരുടെ അടക്കം ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Exit mobile version