ഫോട്ടോയില്‍ തിളങ്ങി മീനാക്ഷി, കാവ്യയുടെ ചിത്രങ്ങളെടുത്ത് ദീലീപ്; നാദിര്‍ ഷായുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

സംവിധായകനും നടനുമായ നാദിര്‍ഷയുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങിലെ ചിത്രങ്ങളായിരുന്നു സമൂഹമാധ്യമങ്ങളിലടക്കം കഴിഞ്ഞ ദിവസങ്ങളിലായി കൂടുതല്‍ നിറഞ്ഞു നിന്നത്. ആയിഷയുടെ വിവാഹ നിശ്ചയചടങ്ങില്‍ എത്തിയ ദിലീപും കുടുംബവുമായിരുന്നു ഏവരുടെയും ശ്രദ്ധനേടിയത്.

മീനാക്ഷിയും ചടങ്ങില്‍ തിളങ്ങി. ആയിഷയും മീനാക്ഷിയും കളിക്കൂട്ടുകാര്‍ കൂടിയാണ്. ദിലീപും നാദിര്‍ഷയുമായി വര്‍ഷങ്ങളുടെ പരിചയമാണുള്ളത്. സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ മിമിക്രി വേദികളിലൂടെയായിരുന്നു ഇരുവരും വളര്‍ന്നുവന്നത്.

അതിനാല്‍ തന്നെ ഇരുവരുടേയും കുടുംബങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ഇപ്പോഴിതാ വിവാഹ നിശ്ചയചടങ്ങിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. സിനിമയില്‍ നിന്നുള്ള ഏതാനും താരങ്ങളും ചടങ്ങിലെത്തിയിരുന്നു.

നടി ആശ അരവിന്ദും കുടുംബവും പരിപാടിയില്‍ പങ്കെടുത്തിരുന്നു. കൂടാതെ നടി നമിതയും എത്തിയിരുന്നു. ഏറെ നാളുകള്‍ക്കു ശേഷം ദിലീപും കാവ്യയും പൊതു വേദിയിലെത്തിയ പരിപാടി കൂടിയായിരുന്നു ഇത്.

Exit mobile version