വിവാഹത്തെ പറ്റി പലരും ചോദിക്കുന്നുണ്ട്, സത്യം പറഞ്ഞാല്‍ വിവാഹം എന്നോര്‍ക്കുമ്പോള്‍ തന്നെ പേടിയാണ്; തുറന്നുപറഞ്ഞ് ബാല

ഇപ്പോള്‍ വിവാഹം എന്നോര്‍ക്കുമ്പോള്‍ തന്നെ പേടിയാണെന്ന് തുറന്ന് പറഞ്ഞ് നടന്‍ ബാല. തന്റെ വിവാഹ കാര്യത്തെ കുറിച്ച് പലരും ചോദിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും എന്നാല്‍ വീണ്ടുമൊരു വിവാഹത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ മനസ്സില്‍ പേടിയുണ്ടെന്നും ബാല കൂട്ടിച്ചേര്‍ത്തു.

നടി നവ്യ നായരുമൊത്തുള്ള ഒരു അഭിമുഖത്തിനിടെയായിരുന്നു ബാല ഇക്കാര്യം വെളിപ്പെടുത്തിയത്. ബാല അടുത്ത വിവാഹം നോക്കുന്നുണ്ടോ എന്ന നവ്യ നായര്‍ ചോദിച്ചിരുന്നു. നവ്യയുടെ ഈ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ബാല.

‘ഞാന്‍ അനിയത്തിയെപ്പോലെ കാണുന്നൊരു കുട്ടി കഴിഞ്ഞ ദിവസം ഒരു കാര്യം എന്നോട് പറയുകയുണ്ടായി. ചേട്ടാ, എന്നു ഞാന്‍ ചേട്ടനു വേണ്ടി ആലോചന കൊണ്ടുവന്നാലും ആ പെണ്‍കുട്ടിയുടെ വിവാഹം ഉടന്‍ കഴിഞ്ഞിരിക്കും. എന്റെ വിവാഹക്കാര്യം ഒരുപാട് പേര്‍ ചോദിക്കുന്നുണ്ട്. പക്ഷേ സത്യം പറഞ്ഞാല്‍ ചെറിയ പേടിയുണ്ട്.

അത് സെറ്റാകണമല്ലോ. ഞാന്‍ കാരണം അവര് സന്തോഷമായിരിക്കണം. നല്ലതു നടക്കും. സുന്ദരിയായ നവ്യയെപ്പോലുളള പെണ്‍കുട്ടികള്‍ കല്യാണം കഴിഞ്ഞുപോയി.’-ബാല പറയുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ബാല നടത്തുന്ന യുട്യൂബ് ചാനലില്‍ അതിഥിയായി എത്തിയതായിരുന്നു നവ്യ നായര്‍.

പാവപ്പെട്ട ഒരുപാട് പേര്‍ക്ക് ബാലയുടെയും സുഹൃത്തുക്കളുടെയും സഹകരണത്തോടെ ധനസഹായവും നല്‍കി വരുന്നുണ്ട്.

Exit mobile version