‘സലിമിന്റെ പാടത്തു കൃഷ്ണകൗമൊദു വിത്തു വിതച്ചു, മുളച്ചാല്‍ മതിയായിരുന്നു’; കൃഷിയിലേക്കിറങ്ങി സലീം കുമാര്‍, സഹായിയായി എത്തി ലാല്‍ ജോസ്

ഹാസ്യ വേഷങ്ങളിലൂടെ എത്തി പൊട്ടിച്ചിരിപ്പിച്ച് മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ സിനിമാതാരമാണ് സലിം കുമാര്‍. തനിക്ക് ഹാസ്യ കഥാപാത്രങ്ങള്‍ മാത്രമല്ല സീരിയസ് കഥാപാത്രങ്ങളും വഴങ്ങുന്നമെന്ന് ഏതാനും സിനിമകളിലൂടെ താരം തെളിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തനിക്ക് അഭിനയത്തില്‍ മാത്രമല്ല കാര്‍ഷിക വ്യത്തിയിലും കഴിവ് ഉണ്ടെന്ന് വ്യക്തമാക്കുകയാണ് താരം. വീടിനടുത്തുള്ള പാടത്ത് കൃഷി ചെയ്യാനിറങ്ങി തിരിച്ചിരിക്കുകയാണ് സലിം കുമാര്‍. സലീം കുമാറിനൊപ്പം ഭാര്യ സുനിതയും സുഹൃത്തും സംവിധായകനുമായ ലാല്‍ ജോസുമുണ്ട്.

പാടത്ത് വിത്ത് വിതയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ലാല്‍ജോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘കൃഷ്ണകൗമൊദു’എന്ന വിത്താണ് ഇരുവരും ചേര്‍ന്ന് വിതയ്ക്കുന്നത്. എല്ലാരും പാടത്തു സ്വര്‍ണ്ണം വിതച്ചു. ഞാന്‍ സലിമിന്റെ പാടത്തു കൃഷ്ണകൗമൊദു വിത്തു വിതച്ചു. മുളച്ചാല്‍ മതിയായിരുന്നു’ എന്ന കുറിപ്പോടെയാണ് ലാല്‍ജോസ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ വൈറലായിരിക്കുകയാണ്. നിരവധിപേരാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. നടന്‍ ശ്രീനിവാസന്‍, മോഹന്‍ലാല്‍, ജയറാം തുടങ്ങിയവരും കാര്‍ഷിക രംഗത്ത് സജീവമാണ്.

Exit mobile version