14000 രൂപ വന്നിരുന്ന കറന്റ് ബില്ല് ഇപ്പോള്‍ വെറും 100 രൂപ; രഹസ്യം പറഞ്ഞ് രഞ്ജിത്ത് ശങ്കര്‍

കറന്റ് ബില്ല് പലപ്പോഴും പലരെയും ഷോക്കടിപ്പിക്കുന്നതാണ്. എന്നാല്‍ സംവിധായകന്‍ രഞ്ജിത് ശങ്കറിന് കറന്റ് ബില്ല് ആശ്വാസമാണ്. അത് എങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹം. 14000 രൂപ വന്നിരുന്ന ബില്ല് വെറും 100 രൂപയിലേയ്ക്ക് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്.

വീട്ടില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതോടെ കറന്റ് ബില്ലിന്റെ കനത്ത ആഘാതത്തില്‍നിന്ന് മോചിതനായതെന്ന് അദ്ദേഹം പറയുന്നുയ ”14,000 രൂപയോളമാണ് ഇത്രയും കാലം ബില്ല് വന്ന് കൊണ്ടിരുന്നത്. അതിപ്പോള്‍ നൂറായി. ഒരു പരീക്ഷണം പോലെയാണ് സോളാര്‍ വച്ചു നോക്കിയത്. എന്നാല്‍ ഇത്രയും വിജയമാകുമെന്ന് കരുതിയില്ല”- രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

Exit mobile version